ഐ.എല്‍ ആന്റ് എഫ്.എസ് മുന്‍ സി.ഇ.ഒ. രമേശ് ഭവ അറസ്റ്റില്‍
April 14,2019 | 10:24:08 am

സാമ്പത്തിക തട്ടിപ്പ നടത്തിയ പ്രമുഖ ധനകാര്യ ഇതര ബാങ്കിംഗ് സ്ഥാപനത്തിലെ മുന്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഐ.എല്‍ ആന്റ് എഫ്.എസിന്റെ മുന്‍ സി.ഇ.ഒ. രമേശ് ഭവയാണ് അറസ്റ്റിലായത്. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസാണ് രമേശിനെ അറസ്റ്റ് ചെയ്തത്.

കമ്പനിയിലുണ്ടായിരുന്ന സമയത്ത് അധികാര ദുര്‍വിനിയോഗം നടത്തി സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് രമേശ് ഭവയ്‌ക്കെതിരെയുള്ള കുറ്റം.  യോഗ്യരല്ലാത്തവര്‍ക്ക് വായ്പ നല്‍കി കമ്പനിയ്ക്ക് സാമ്പത്തിക നഷ്ടം വരുത്തുകയും ചെയ്തു. ഐ.എല്‍. ആന്റ് എഫ്.എസ്. മുന്‍ വൈസ് ചെയര്‍മാന്‍ ഹരി ശങ്കരനേയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കടപ്പത്രങ്ങളും ബാങ്ക് വായ്പകളും വഴി ഏകദേശം 17,500 കോടി രൂപയുടെ ബാധ്യതയാണ് ഐ.എല്‍. ആന്‍ഡ് എഫ്.എസിനുള്ളത്. കമ്പനിയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്. ഇത് ഓഹരി വിപണിയിലടക്കം വന്‍ തിരിച്ചടിയായിരുന്നു.

 

 
� Infomagic- All Rights Reserved.