ആര്‍ബിഐ കേന്ദ്ര സര്‍ക്കാരിന് 50,000 കോടി രൂപ നല്‍കും
August 10,2018 | 11:22:56 am

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) കേന്ദ്ര സര്‍ക്കാരിന് 50,000 കോടി രൂപ നല്‍കും. ഈ വര്‍ഷത്തെ ലാഭ വിഹിതമായാണ് തുക നല്‍കുക. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വലിയ വര്‍ദ്ധനവ് ഈ വര്‍ഷം കേന്ദ്രബാങ്കിനുണ്ടായി.

കഴിഞ്ഞ വര്‍ഷം 30,659 കോടി രൂപ മാത്രമാണ് റിസര്‍വ് ബാങ്കിന് സര്‍ക്കാരിലേക്ക് ലാഭവിഹിതമായി നല്‍കാനായത്. രാജ്യത്ത് നോട്ട് റദ്ദാക്കലിനെത്തുടര്‍ന്ന് പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ റിസര്‍വ് ബാങ്കിന് വന്‍ തുക അന്ന് ചെലവാക്കേണ്ടി വന്നതാണ് ലാഭവിഹിതം കുറയാനിടയാക്കിയത്.

ജൂണ്‍ 30നാണ് റിസര്‍വ് ബാങ്കിന്റെ ഒരു സാമ്പത്തിക വര്‍ഷം അവസാനിക്കുന്നത്. ഈ വര്‍ഷം ജൂണ്‍ 30 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതമായ 50,000 കോടി രൂപയാണ് റിസര്‍വ് ബാങ്ക് സര്‍ക്കാരിലേക്ക് നല്‍കുന്നത്.

 

 

 
� Infomagic - All Rights Reserved.