പണലഭ്യത ഉറപ്പുവരുത്താന്‍ 12,000 വിപണിയില്‍ ഇറക്കുമെന്ന് ആര്‍ബിഐ
October 11,2018 | 10:35:35 am

മുംബൈ: ഉത്സവകാലത്ത് പണലഭ്യത ഉറപ്പാക്കാന്‍ 12,000 കോടി രൂപ വിപണിയിലിറക്കുമെന്ന് റിസര്‍വ് ബാങ്ക്. സര്‍ക്കാരിന്റെ ബോണ്ട് വാങ്ങി ഇന്ന് ഇത്രയും തുക വിപണയിലിറക്കാനാണ് ആര്‍ബിഐ ഉദ്ദേശിക്കുന്നത്. വിപണി ഇടപെടല്‍(ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍സ്) വഴിയാണ് ആര്‍ബിഐയുടെ നീക്കം. 2020നും 2030നും ഇടയില്‍ കാലാവധിയെത്തിയ ബോണ്ടുകളാണ് വാങ്ങിയത്.

2020-ല്‍ കാലാവധി പൂര്‍ത്തിയാകുന്ന ബോണ്ടുകള്‍ക്ക് 8.27 ശതമാനമാണ് പലിശ. 2022-ല്‍ കാലാവധിയെത്തുന്ന ബോണ്ടുകള്‍ക്ക് 8.15 ശതമാനവും 2024-ലെ ബോണ്ടുകള്‍ക്ക് 7.35 ശതമാനവും 2026-ലേതിന് 8.15 ശതമാനവും 2030-ലേതിന് 7.61 ശതമാനവും പലിശ നല്‍കും.

 

 
Related News
� Infomagic - All Rights Reserved.