ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ ഫാക്ടറി നോയിഡയില്‍
July 11,2018 | 03:44:37 pm

 

ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ നിര്‍മാണ ഫാക്ടറിയുമായി സാംസങ് നോയിഡയില്‍ പ്രവര്‍ത്തനം തുടങ്ങി. നോയിഡയിലെ സെക്ടര്‍ 81ല്‍ 35 ഏക്കറിലാണ് സാംസങിന്റെ ഫാക്ടറി സ്ഥാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയും ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി മൂന്‍ ജൈയും ചേര്‍ന്ന് ഫാക്ടറിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

നോയിഡയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന പ്ലാന്റ് 4915 കോടി രൂപ മുടക്കി നവീകരിക്കുകയായിരുന്നു. പ്രതിവര്‍ഷം 120 ദശലക്ഷം മൊബൈല്‍ ഫോണുകള്‍ ഫാക്ടറിയില്‍ നിര്‍മിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തേ ഇത് 67 ദശലക്ഷമായിരുന്നു.

2016-17 സാമ്പത്തികവര്‍ഷത്തില്‍ സാംസങ് ഇന്ത്യ 27 ശതമാനം സാമ്പത്തികവളര്‍ച്ച നേടിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുന്‍ വര്‍ഷം 34300 കോടി രൂപയായിരുന്നത് 16-17ല്‍ 50000 കോടി രൂപയായി വര്‍ധിക്കുകയായിരുന്നു. പുതിയ പ്ലാന്റിലെ നിര്‍മാണം ഇരട്ടിയാവുന്നതോടെ വളര്‍ച്ചാതോതിലും വന്‍ മാറ്റമുണ്ടാകും.

 
� Infomagic - All Rights Reserved.