ഉപഭോക്താക്കളെ പിഴിഞ്ഞിട്ടും രക്ഷയില്ല; നഷ്​ടത്തിൽ നിന്ന്​ കരകയറാതെ എസ്​.ബി.​ഐ
August 10,2018 | 05:49:34 pm

സാമ്പത്തിക വർഷത്തി​​ന്റെ ഒന്നാം പാദത്തിൽ എസ്​.ബി.ഐക്ക്​ 4,876 കോടിയുടെ നഷ്​ടം. ഇതോടെ തുടർച്ചയായി മൂന്ന്​ പാദങ്ങളിലും എസ്​.ബി.ഐ നഷ്​ടം രേഖപ്പെടുത്തി. കിട്ടാകടം തന്നെയാണ്​ ഇക്കുറിയും ബാങ്കിന്​ തിരിച്ചടിയായത്​. വരുമാനം വർധിച്ചുവെങ്കിലും കിട്ടാകടം കൂടിയതോടെ എസ്​.ബി.ഐ പ്രതിസന്ധിയിലാവുകയായിരുന്നു.

സാമ്പത്തിക എജൻസികൾ പ്രതീക്ഷിച്ചതിലും കൂടുതലാണ്​ എസ്​.ബി.ഐക്ക്​ ഇപ്പോഴുണ്ടായിരിക്കുന്ന നഷ്​ടം. തോംസൺ റോയി​ട്ടേഴ്​സ്​ പോലുള്ള എജൻസികൾ എസ്​.ബി.ഐക്ക്​ 171 കോടിയുടെ നഷ്​ടമുണ്ടാകുമെന്നാണ്​ പ്രവചിച്ചിരുന്നത്​. കഴിഞ്ഞ സാമ്പത്തിക വർഷത്തി​ന്റെ ഒന്നാം പാദത്തിൽ എസ്​.ബി.ഐ ലാഭമുണ്ടാക്കിയിരുന്നു.

അതേ സമയം, എസ്​.ബി.ഐയുടെ വരുമാനത്തിൽ വർധനയുണ്ടായിട്ടുണ്ട്​. 2018 ജൂൺ 30ലെ കണക്കുകൾ പ്രകാരം 58,813 കോടിയാണ്​ എസ്​.ബി.ഐയുടെ ആകെ വരുമാനം. കഴിഞ്ഞ വർഷം ഇത്​ 55,941കോടിയായിരുന്നു. എന്നാൽ, കിട്ടാകടം ബാങ്കിന്​ പ്രതിസന്ധി സൃഷ്​ടിക്കുകയാണ്​. ഇൗ സാമ്പത്തിക വർഷത്തി​ന്റെ ഒന്നാം പാദത്തിൽ 19,499 കോടിയാണ്​ എസ്​.ബി.ഐയുടെ കിട്ടാകടം. കഴിഞ്ഞ വർഷം ഇത്​ 9,051 കോടിയായിരുന്നു. എസ്​.ബി.ഐയുടെ ആകെ വായ്​പയുടെ 10.69 ശതമാനവും കിട്ടാകടമാണ്​.

 
� Infomagic - All Rights Reserved.