ഫോണ്‍കോള്‍ ചോര്‍ത്താന്‍ അനുമതി ആവശ്യപ്പെട്ട് സെബി
September 14,2018 | 12:54:06 pm


ദില്ലി: ഫോണ്‍കോളുകളും ഇലക്ട്രോണിക്‌സ് സന്ദേശങ്ങളും ചോര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിനോട് അനുമതി തേടി സെക്യൂരിറ്റി ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ. ഓഹരി വിപണയിലെ അനധികൃത വ്യാപാരവും തട്ടിപ്പുകളും പരിശോധിക്കാന്‍ ഫോണ്‍ ചോര്‍ത്തേണ്ടി വരുമെന്നാണ് സെബിയുടെ അവകാശവാദം.

നീതിപൂര്‍വകമായ വിപണി നിര്‍വഹണത്തിനായി ശുപാര്‍ശകള്‍ നല്‍കാന്‍ രൂപീകരിച്ച കമ്മറ്റി, ഫോണ്‍കോളും സന്ദേശങ്ങളും ചോര്‍ത്താന്‍ സെബിക്ക് അധികാരം വേണമെന്ന് കഴിഞ്ഞ മാസമാണ് ശിപാര്‍ശ നല്‍കിയത്. നിയമഭേദഗതിയും ടി കെ വിശ്വനാഥന്‍ അധ്യക്ഷനായ പാനല്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് സെബിയുടെ നീക്കം.

 
� Infomagic- All Rights Reserved.