ഫ്‌ളിപ്പ്കാര്‍ട്ട് തുണയായി; സോഫ്റ്റ്ബാങ്കിന് 10,200 കോടിരൂപ ലാഭം
August 09,2018 | 07:52:15 pm


ദില്ലി: ടെക്‌നോളജി നിക്ഷേപക കമ്പനി സോഫ്റ്റ്ബാങ്കിന് ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 49% വളര്‍ച്ച. ഇ-കൊമേഴ്‌സ് ഭീമന്‍ ഫ്‌ളിപ്പ്കാര്‍ട്ടിലടെ നേടിയ ഹൃസ്വകാല മൂലധന നേട്ടമാണ് പ്രവര്‍ത്തനങ്ങളെ ലാഭത്തിലാക്കാന്‍ സഹായിച്ചത്. ഫ്‌ളിപ്പ്കാര്‍ട്ട്-വാള്‍മാര്‍ട്ട് ഡീലിലൂടെ 10,200 കോടി രൂപയാണ് സോഫ്റ്റ് ബാങ്കിന് നേടാനായത്. 2017 ഓഗസ്റ്റിലാണ് സോഫ്റ്റ്ബാങ്ക് ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിക്ഷേപം നടത്തിയത്.

 
� Infomagic - All Rights Reserved.