പിന്നാക്കക്കാരിലെ സംരംഭകര്‍ക്ക് കേരള സ്റ്റാര്‍ട്ടപ് മിഷന്റെ കൈതാങ്ങ്; ‘സ്റ്റാര്‍ട്ടപ് ഡ്രീംസ്'ലേക്ക് ഫെബ്രുവരി 18 വരെ അപേക്ഷിക്കാം
February 13,2018 | 03:52:53 pm

തിരുവനന്തപുരം: പിന്നോക്ക വിഭാഗക്കാരിലെ സംരംഭകര്‍ക്ക് കൈതാങ്ങായ കേരള സ്റ്റാര്‍ട്ട്പ് മിഷന്റെ(കെഎസ്‌യുഎം) ‘സ്റ്റാര്‍ട്ടപ് ഡ്രീംസ്’ വിജയകരമായ രണ്ട് ബാച്ച് പൂര്‍ത്തിയാക്കി. 

സംരംഭക സ്വഭാവം വളര്‍ത്താനായി പട്ടികജാതി, പട്ടിക വര്‍വര്‍ഗ്ഗ, ഓബിസി വിഭാഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സഹകരണത്തോടെ ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതിയുടെ മൂന്നാം ബാച്ചിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

ആസുത്രണ കമ്മീഷന്‍ പട്ടികജാതി വിഭാഗങ്ങളിലെ സംരംഭക വെല്ലുവിളികളെക്കുറിച്ച് നടത്തിയ പഠനത്തില്‍ സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ക്ക് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി വികസന വകുപ്പിന്റെ പിന്തുണയോടെയാണ് ഇന്‍കുബേറ്റര്‍ സ്ഥാപിച്ചിട്ടുള്ളത്.

തിരുവനന്തപുരം മണ്ണന്തലയിലെ അംബേദ്കര്‍ ഭവനിലുള്ള ഇന്‍കുബേറ്ററില്‍ നടത്തുന്ന പരിപാടിയില്‍ സംരംഭക വികസന പരിശീലനം, നേതൃത്വ പരിശീലനം തുടങ്ങിയ മനുഷ്യശേഷി വികസന പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ രണ്ടു ബാച്ചിലെ സ്റ്റാര്‍ട്ടപ്പുകള്‍ 90 ശതമാനവും ഗ്രാഡ്വേറ്റ് ചെയ്തിട്ടുണ്ട്. പട്ടികജാതി വകുപ്പിന്റെ സഹായത്തോടെതന്നെ സ്റ്റാര്‍ട്ടപ്പുകളെ അടുത്ത തലത്തിലേയ്ക്ക് ഉയര്‍ത്തും.

മൂന്നാം ബാച്ചിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ഫെബ്രുവരി 18 ആണ്. കുടുതല്‍ വിവരങ്ങള്‍ http://startupdreams.co.in എന്ന വെബ് സൈറ്റില്‍ ലഭിക്കും.

 
Related News
� Infomagic - All Rights Reserved.