‘ജിയോ ഫെൻസിങ്’; ഇനി മുതൽ സഞ്ചരിക്കുന്ന ദൂരത്തിനു മാത്രം ടോൾ
April 12,2018 | 10:11:40 pm

ദേശീയ പാതകളിൽ സഞ്ചരിക്കുന്ന ദൂരത്തിനനുസരിച് മാത്രം ടോൾ നൽകുന്ന സംവിധാനം വരുന്നു. ‘ജിയോ ഫെൻസിങ്’ എന്ന് പേരിട്ടിരിക്കുന്ന പുതിയ സംവിധാനത്തിൽ യഥാർത്ഥത്തിൽ എത്ര കിലോമീറ്റർ സഞ്ചരിച്ചു എന്ന് കണക്കാക്കി അതിനു മാത്രം ടോൾ കൊടുക്കുന്ന രീതിയാണ് നാഷണൽ ഹൈവേ അതോറിറ്റി നടപ്പാക്കുന്നത്.

ഇത് ഒരു പൈലറ്റ് പദ്ധതിയായി രണ്ടാഴ്ചക്കകം ഡൽഹി – മുംബൈ പാതയിൽ നടപ്പാക്കുകയാണ്. ജി പി എസ് അല്ലെങ്കിൽ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സാങ്കേതിക വിദ്യയിലാണ് ജിയോ ഫെൻസിങ് പ്രവർത്തിക്കുന്നത്.

ഒരു വാഹനം ദേശീയ പാതയിൽ പ്രവേശിക്കുന്നത് മുതൽ പാതയിൽ നിന്ന് മാറുന്നത് വരെ അതിനെ ട്രാക്ക് ചെയ്യുന്ന സംവിധാനമാണ് ഇത്. അതുകൊണ്ട് നിശ്ചിത ദൂരത്തിന് പണം നൽകിയാൽ അത്രയും ദൂരം മാത്രമേ സഞ്ചരിക്കാൻ കഴിയൂ. വാഹനം ഹൈവേയിൽ കയറുമ്പോഴും വിടുമ്പോഴും ടോൾ പ്ലാസയിൽ സിഗ്‌നൽ ലഭിക്കുന്നു. അതുകൊണ്ട് കൂടുതൽ ദൂരം സഞ്ചരിച്ചാൽ അടുത്ത ടോൾ ബൂത്തിൽ വാഹനം തടയും. ഇലക്ട്രോണിക് രീതിയിലാണ് ഇതിന്റെ പേയ്മെന്റ്. ടോൾ റെമിറ്റ് ചെയ്താൽ യാത്രക്കിടയിലുള്ള മറ്റു ബൂത്തുകളിൽ തടസം കൂടാതെ പോകാം. ഇതിനായി വാഹനത്തിന്റെ മുൻ വശത്തെ ചില്ലിൽ ഫാസ്റ്റാഗ് ഫിക്സ് ചെയ്യും. ഇത് പണം അടച്ച ദൂരത്തിലുള്ള ടോൾ പ്ലാസകൾ തുറക്കാൻ സിഗ്നൽ നൽകും. ഇവർക്ക് ക്യൂവിൽ കിടക്കാതെ പ്രത്യേക ലെയ്‌നിലൂടെ പോകാനും കഴിയും.

 
Related News
� Infomagic - All Rights Reserved.