ട്രംപ് സത്യം പറഞ്ഞു, ആമസോണിനു വന്‍ നഷ്ടം
March 31,2018 | 01:06:59 pm

ലോകത്തെ ഏറ്റവും വലിയ സമ്പന്നനും ആമസോണ്‍ എന്ന ഇ-കൊമേഴ്‌സ് ഭീമന്റെ അധിപനുമായ ജെഫ് ബെസോസും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള യുദ്ധം മറനീക്കി പുറത്തുവരുന്നു. ആമസോണിനെതിരെ ട്രംപ് നടത്തിയ ട്വീറ്റ് ജെഫ് ബെസോസിനും കമ്പനിക്കും വരുത്തിവെച്ചത് വമ്പന്‍ നഷ്ടമാണ്.

തെരഞ്ഞെടുപ്പിന് ഏറെ മുമ്പേ ആമസോണിനെക്കുറിച്ച് എനിക്കുള്ള ആശങ്ക ഞാന്‍ പറഞ്ഞതാണ്. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി ആമസോണ്‍ സര്‍ക്കാരിന് വലിയ നികുതിയൊന്നും നല്‍കുന്നില്ല. എന്നാല്‍ നമ്മുടെ പോസ്റ്റല്‍ സംവിധാനത്തെ അവരുടെ ഡെലിവറി ബോയ് എന്ന തലത്തില്‍ ഉപയോഗിക്കുകയും ചെയ്യുന്നു. ആയിരക്കണക്കിന് റീട്ടെയ്‌ലര്‍മാര്‍ക്ക് ബിസിനസ് ഇല്ലാത്ത അവസ്ഥയാണ് അവര്‍ സൃഷ്ടിക്കുന്നത്-ഇങ്ങനെയായിരുന്നു ട്രംപിന്റെ ട്വീറ്റ്.

ട്രംപിന്റെ ട്വീറ്റ് വന്നതിന് തൊട്ടുപിന്നാലെ ആമസോണിന്റെ ഓഹരിവിലയില്‍ 9 ശതമാനം ഇടിവുണ്ടായി. ഇതിനെത്തുടര്‍ന്ന് ബെസോസിന്റെ മൊത്തം ആസ്തിയില്‍ സംഭവിച്ചത് 69,567 കോടി രൂപയുടെ ഇടിവാണ്. ഇതില്‍ ഞെട്ടിയിരിക്കുകയാണ് ബെസോസും കമ്പനിയും. ട്രംപിന്റെ മൊത്തം ആസ്തിമൂല്യത്തേക്കാളും വലിയ തുകയുടെ ഇടിവാണ് ബെസോസിന്റെ സമ്പത്തിലുണ്ടായിരിക്കുന്നത്.

 ഇ-കൊമേഴ്‌സ് വ്യാപാരം മൂലം തകര്‍ന്നു കൊണ്ടിരിക്കുന്ന  റീറ്റൈല്‍  മേഖലയ്ക്കു വലിയ സന്തോഷം പകരുന്നതാണ് ട്രംപ്ന്‍റെ ഈ ട്വീറ്റ്.  ട്രംപ് സത്യം പറയാന്‍ വയ്കിപ്പോയി എന്നാണ് അവരുടെ നിലപാട്. ഇന്ത്യയിലെ  ഭരണാധികാരികള്‍ക്ക് ഇനി എന്നാണ് ഈ തിരിച്ചറിവ് ഉണ്ടാവുക എന്നതാണ് ഇവിടുത്തെ വ്യാപാരികള്‍ ഇപ്പോള്‍ ചോദിക്കുന്നത്.

 

 

 
� Infomagic - All Rights Reserved.