യുപിഐയുടെ പുതിയ പതിപ്പ് ഉടന്‍ പുറത്തിറങ്ങും; പേയ്‌മെന്റ് ആപ്പുകള്‍ക്ക് വെല്ലുവിളിയാകും
July 11,2018 | 01:44:33 pm

മുംബൈ: ഫണ്ട് ട്രാന്‍സ്ഫറിങ് ആപ് യുപിഐയുടെ പരിഷ്‌കരിച്ച പതിപ്പ് ഈ ആഴ്ച പുറത്തിറങ്ങും. ഇടപാടിന്റെ പരിധി രണ്ട് ലക്ഷം രൂപയാക്കി ഉയര്‍ത്തിയാണ് യുപിഐ 2.0 പുതിയ പതിപ്പ് എന്‍പിസിഐ പുറത്തിറക്കുന്നത്. രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ ഒരേസമയം ബന്ധിപ്പിച്ച് പണമിടപാട് നടത്തുന്ന ആപാണ് യുപിഐ. പുതിയ പതിപ്പില്‍ ഉപഭോക്താവിന് ബില്ലടയ്ക്കാനുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കും. കൂടാതെ പേടിഎമ്മിന്റേതുപോലുള്ള സൗകര്യങ്ങളും ഗുണഭോക്താവിന്റെ ഇന്‍ബോക്‌സില് ഇന്‍വോയിസ് അയക്കാനും സാധിക്കും.

 
Related News
� Infomagic - All Rights Reserved.