വിവര പ്രാദേശികവത്കരണത്തിന് സമ്മതമറിയിച്ച് വാട്‌സ്ആപ്; പേയ്‌മെന്റ് സംവിധാനം ഉടന്‍
October 11,2018 | 03:53:55 pm


മുംബൈ: വിവരശേഖരണത്തില്‍ ആര്‍ബിഐയുടെ സര്‍ക്കുലര്‍ അംഗീകരിച്ചതായി വാട്‌സ്ആപ്. പണമിടപാടു സേവനം നല്‍കുന്ന വാട്‌സ്ആപ്, ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കാമെന്നാണ് ഉറപ്പുനല്‍കിയത്. വിവര പ്രാദേശികവത്കരണത്തിന്റെ ഭാഗമായാണിത്.

കഴിഞ്ഞ ഏപ്രില്‍മാസം പുറത്തിറക്കിയ ആര്‍ബിഐയുടെ സര്‍ക്കുലര്‍ അനുസരിച്ച് രാജ്യത്ത് സേവനം ലഭ്യമാക്കിയിട്ടുള്ള എല്ലാ ഓണ്‍ലൈന്‍ പണമിടപാട് സ്ഥാപനങ്ങളും അവരുടെ ഉപഭോക്തൃ വിവരങ്ങള്‍ പണമിടപാട് വിശദാംശങ്ങള്‍ എന്നിവ രാജ്യത്തിനകത്ത് സ്ഥാപിച്ചിട്ടുള്ള സെര്‍വറില്‍ സൂക്ഷിണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പണമിടപാട് സേവനങ്ങള്‍ തുടങ്ങുന്നതിന് വാട്‌സ്ആപിന് നാഷനല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരുന്നു.

എന്നാല്‍ ഇടപാടുവിരങ്ങള്‍ മാതൃസ്ഥാപനമായ ഫേസ്ബുക്കിനടക്കം മൂന്നാമതൊരു സ്ഥാപനത്തിന് കൈമാറരുതെന്ന് ഉപാധിയും എന്‍പിസിഐ മുന്നോട്ട് വെച്ചിരുന്നു. വിവരകൈമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിരീക്ഷിച്ചതിന് ശേഷം അനുമതി നല്‍കിയാല്‍ മതിയെന്ന് കേന്ദ്ര ഐടി മന്ത്രാലയത്തിന് എന്‍പിസിഐ നിര്‍ദേശം നല്‍കിയിരുന്നു. ഇന്ത്യയില്‍ ഏകദേശം പത്ത് ലക്ഷത്തോളം ആളുകളാണ് വാട്‌സ്ആപ് പേമെന്റ് സേവനങ്ങള്‍ പരിശോധിക്കുന്നത്.

ഏറ്റവും മികച്ചതും എളുപ്പവുമായ പണമിടപാട് രീതിയാണ് വാട്‌സ്ആപ് മുമ്പോട്ട് വെക്കുന്നത്. പണമിടപാടുമായി ബന്ധപ്പെട്ട പുറത്തിറക്കിയ സര്‍ക്കുലറിനെ മാനിച്ച് ഇടപാട് വിവരങ്ങള്‍ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്.

 
� Infomagic- All Rights Reserved.