സുക്കര്‍ബര്‍ഗിന്റെ ഒരു വര്‍ഷത്തെ സുരക്ഷാ ചെലവ് 2.26 കോടി
April 15,2019 | 04:56:42 pm


ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനും കുടുംബത്തിനും സുരക്ഷയ്ക്ക് വേണ്ടി ചെലവഴിച്ചത് 2.26 കോടി രൂപ. 2018ലെ കണക്കാണിത്.കഴിഞ്ഞ വര്‍ഷം കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്ന നിലയില്‍ ഒരു ഡോളറാണ് സുക്കര്‍ബര്‍ഗിന്റെ ശമ്പളം.വ്യക്തിപരമായ ചെലവുകള്‍ കമ്പനി അക്കൗണ്ടിലാണുള്ളത്.
ഇതില്‍ ഏറ്റവും കൂടുതല്‍ തുക ചെലവാക്കുന്നത് സുരക്ഷക്ക് വേണ്ടിയാണ്.

തൊട്ടു മുന്‍വര്‍ഷം സെക്യൂരിറ്റിക്കായി 9 ദശലക്ഷം ഡോളര്‍ ചെലവഴിച്ച സ്ഥാനത്താണ് ഇപ്പോള്‍ ചെലവ് 20 ദശലക്ഷമായി ഉയര്‍ന്നിരിക്കുന്നത്. സ്വകാര്യ ആവശ്യങ്ങള്‍ക്ക് വിമാനങ്ങള്‍ ഉപയോഗിച്ചതിന്റെ ചെലവിനത്തില്‍ 2 .6 ദശലക്ഷം ഡോളര്‍ ചെലവഴിച്ചതായി കമ്പനി അധികാര കേന്ദ്രങ്ങള്‍ക്ക് സമര്‍പ്പിച്ച രേഖകള്‍ വ്യക്തമാക്കുന്നു. സുരക്ഷയുടെ ഭാഗമായാണ് പ്രത്യേക വിമാനങ്ങള്‍ വാടകക്കെടുത്തത്.

ഫേസ് ബുക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഷെറില്‍ സാന്‍ഡ്ബര്‍ഗ് കഴിഞ്ഞ വര്‍ഷം 23 .7 ദശലക്ഷം ഡോളര്‍ ശമ്പളവുമായി വാങ്ങി.

 
� Infomagic- All Rights Reserved.