കൊട്ടക്കമ്പൂര്‍ ഇടപാട്: ജോയ്‌സ് ജോര്‍ജിന്റെ പട്ടയം റദ്ദാക്കി
November 11,2017 | 09:11:28 am
Share this on

തിരുവനന്തപുരം: ഇടുക്കിയിലെ കൊട്ടക്കാമ്പൂരിൽ ഇടത് സ്വതന്ത്ര എംപിയായ ജോയ്സ് ജോർജ് കൈവശം വച്ചിരുന്ന 20 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശം അദ്ദേഹത്തിന് നഷ്ടമായി. ഭൂമിയുടെ ഉടമസ്ഥാവകാശം ഇടുക്കി ജില്ലാ ഭരണകൂടം റദ്ദാക്കിയതിനെ തുടർന്നാണിത്. ജോർജും ബന്ധുക്കളും അഞ്ചിടത്തായി കൈവശം വച്ചിരുന്ന നാല് ഏക്കർ ഭൂമിയുടെ പട്ടയമാണ് ദേവികുളം സബ് കളക്ടർ വി.ആർ.പ്രേംകുമാർ റദ്ദാക്കിയത്. ഇത് സ‌ർക്കാരിന്റെ തരിശ് ഭൂമിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ജോയ്സ് ജോർജിന്റെയും ഭാര്യ അനൂപയുടെയും പേരിൽ എട്ട് ഏക്കർ ഭൂമിയാണു കൊട്ടാക്കമ്പൂരിലുള്ളത്. ശേഷിക്കുന്ന ഭൂമി ബന്ധുക്കളുടെ പേരിലാണ്. ജോയ്സിന്റെ പിതാവ് ഇടുക്കി തടിയമ്പാട് പാലിയത്തു വീട്ടിൽ ജോർജ് തമിഴ് വംശജരായ ആറു പേരുടെ കൈവശമായിരുന്ന ഭൂമി മുക്ത്യാർ വാങ്ങി ഭാര്യയുടെയും മക്കളുടെയും മരുമക്കളുടെയും പേരിൽ റജിസ്റ്റർ ചെയ്തതു സംബന്ധിച്ച് നേരത്തെ ഇടുക്കി ജില്ലാ കലക്ടർക്കു പരാതി ലഭിച്ചിരുന്നു. വ്യാജ രേഖകളിലൂടെയാണു ജോയ്സ് ജോർജ് എംപിയും കുടുംബാംഗങ്ങളും എട്ടേക്കർ ഭൂമി കൈവശപ്പെടുത്തിയതെന്ന പരാതിയെ തുടർന്നാണ് ഇതു പരിശോധിക്കാൻ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ഉത്തരവിട്ടത്.

2015 ജനുവരി ഏഴിനാണു ഭൂമി തട്ടിപ്പിന്റെ പേരിൽ ജോയ്സ് ജോർജ് എം.പിക്കും കുടുംബാംഗങ്ങൾക്കുമെതിരെ ദേവികുളം പൊലീസ് കേസെടുത്തത്.

RELATED STORIES
� Infomagic - All Rights Reserved.