നിങ്ങള്‍ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചോ? ആധാര്‍ ലിങ്ക് ചെയ്യാനുള്ള എളുപ്പവഴി ഇതാ
November 03,2017 | 12:27:43 pm
Share this on

മൊബൈല്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യാന്‍ ടെലികോം സര്‍വീസ് ദാതാക്കളുടെ ഓഫീസില്‍ ഇനി കയറിയിറങ്ങേണ്ട. എസ്‌എംഎസ്/ഐവിആര്‍എസ് അല്ലെങ്കില്‍ ആപ്പ് ഉപയോഗിച്ച്‌ ആധാര്‍ ലിങ്ക് ചെയ്യാവുന്ന സംവിധാനം ഉടന്‍ വരും.

ഒറ്റത്തവണ പാസ് വേഡ്

ഒറ്റത്തവണ പാസ് വേഡ് അല്ലെങ്കില്‍ ഐവിആര്‍എസ് കോള്‍ വഴി എളുപ്പത്തില്‍ ആധാര്‍ ലിങ്ക് ചെയ്യല്‍ സാധ്യമാകും. ടെലികോം ഡിപ്പാര്‍ട്ട്മെന്റിന്റെ നിര്‍ദേശ പ്രകാരമാണ് പുതിയ സംവിധാനം ഒരുക്കുന്നത്. 

എങ്ങനെ ബന്ധിപ്പിക്കാം

സേവന ദാതാവ് നല്‍കുന്ന നമ്പറിലേയ്ക്ക് ആധാര്‍ നമ്പര്‍ എസ്‌എംഎസ് ചെയ്യുക. വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയശേഷം മൊബൈല്‍ സേവന ദാതാവ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ)യ്ക്ക് ഒടിപി അയയ്ക്കും. തുടര്‍ന്ന് യുഐഡിഎഐ മൊബൈല്‍ നമ്പറിലേയ്ക്ക് ഒടിപി അയയ്ക്കും. മൊബൈല്‍ ഉപയോഗിക്കുന്നയാള്‍ ലിങ്ക് ചെയ്യേണ്ട മൊബൈല്‍ നമ്പറിലേയ്ക്ക് ഈ ഒടിപി അയയക്കുന്നതോടെ ഇ-കെവൈസി ശരിയാണെന്ന് ഉറപ്പുവരുത്തും. മറക്കരുത് ഈ അവസാന തീയതികള്‍; മറന്നാല്‍ പണി കിട്ടും!

അവസാന തീയതി

മൊബൈല്‍ നമ്ബറും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 2018 ഫെബ്രുവരി 6 ആണ്. ഈ തീയതിക്ക് മുമ്പ് നിങ്ങള്‍ നടപടി പൂര്‍ത്തിയാക്കിയില്ലെങ്കില്‍, നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ നിന്നുള്ള സേവനങ്ങള്‍ നിയന്ത്രിതമായിരിക്കും. 

RELATED STORIES
� Infomagic - All Rights Reserved.