'പല്ലുകൊഴിഞ്ഞ സിംഹം': കോടിയേരി സിംഹത്തെ കണ്ടിട്ടില്ലെന്ന് കണ്ണന്താനം
October 06,2017 | 02:46:07 pm
Share this on

കൊച്ചി: അമിത് ഷാ പല്ലുകൊഴിഞ്ഞ സിംഹമാണെന്ന് കോടിയേരി പറഞ്ഞത് അദ്ദേഹം സിംഹത്തെ കണ്ടിട്ടില്ലാത്തതുകൊണ്ടാണെന്ന് അല്‍ഫോന്‍സ് കണ്ണന്താനം. പ്രധാനമന്ത്രി വിളിപ്പിച്ചതുകൊണ്ടാണ് അമിത് ഷാ ഡല്‍ഹിക്കു മടങ്ങിയത്. അദ്ദേഹം പാര്‍ട്ടി അധ്യക്ഷനാണ്. ഉത്തരവാദിത്തപ്പെട്ട ചുമതലകള്‍ വഹിക്കുന്നയാളാണ്. ഇത്രയുമൊക്കെ കാര്യങ്ങളേ പാര്‍ട്ടിയെപ്പറ്റി തനിക്ക് അറിയൂ. കാരണം താന്‍ പാര്‍ട്ടിയിലെ 'കുഞ്ഞു നേതാവാ'ണെന്നും കണ്ണന്താനം പറഞ്ഞു.

രാജ്യത്തെ 60 ശതമാനം ആളുകള്‍ക്ക് ഇപ്പോഴും ശുചിമുറിയില്ല. കേരളത്തിലെ ആളുകളെല്ലാവരുംതന്നെ മിഡില്‍ക്ലാസ് ആളുകളാണ്. ശുചിമുറിയില്ലാത്തവരെപ്പറ്റി പറഞ്ഞാല്‍ മലയാളികള്‍ക്ക് ആ സാഹചര്യം മനസിലാകില്ല. അതുകൊണ്ടാണ് താന്‍ വട്ടനാണെന്നാണു കേരളത്തിലെ ആളുകള്‍ ഇപ്പോള്‍ പറയുന്നത്.
കള്ളക്കടത്തുകാര്‍ക്കും അവരുടെ മക്കള്‍ക്കും മാത്രമേ മെഡിക്കല്‍ വിദ്യാഭ്യാസം സാധ്യമാകൂ എന്നതാണ് ഇന്നത്തെ സ്ഥിതി. റബറിനും മറ്റു നാണ്യവിളകള്‍ക്കും വിലയില്ല. ഹോസ്റ്റല്‍ ഫീസ് ഉള്‍പ്പടെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് 75 ലക്ഷം രൂപയോളമാകും. കള്ളക്കടത്തുകാര്‍ക്കല്ലാതെ സാധാരണക്കാര്‍ക്ക് ഇക്കാലത്ത് ഡോക്ടറാകാന്‍ കഴിയില്ലെന്നും കണ്ണന്താനം പറഞ്ഞു. കൊച്ചിയില്‍ ഓള്‍ കേരള സിബിഎസ്ഇ പ്രിന്‍സിപ്പല്‍സ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

RELATED STORIES
� Infomagic - All Rights Reserved.