ലുലു ഫാഷന്‍ വീക്കിനു തുടക്കമായി
April 21,2017 | 03:48:46 pm
Share this on

ഇന്ത്യന്‍ ടെറെയ്ന്‍ അവതരിപ്പിക്കുന്ന ലുലു ഫാഷന്‍ വീക്കീന് ലുലു മാളില്‍ തുടക്കമായി. അഞ്ചു ദിവസങ്ങളിലായി 26 എക്‌സ്‌ക്ലൂസീവ് ഫാഷന്‍ ഷോകള്‍, ഫാഷന്‍ ഫോറം, ലുലു ഫാഷന്‍ അവാര്‍ഡുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ലുലു ഫാഷന്‍ വീക്ക് രണ്ടാമത് എഡിഷന്‍. 23 ന് സമാപിക്കും. ദിവസവും വൈകീട്ട് ആറിന് ഫാഷന്‍ ഷോ തുടങ്ങും. ദിവസവും അഞ്ചു ഷോകള്‍ ഉണ്ടായിരിക്കും.

ലുലു ഫാഷന്‍ വീക്കില്‍ പ്രമുഖ ദേശീയ, അന്തര്‍ ദേശീയ ബ്രാന്‍ഡുകള്‍ അവരുടെ ഏറ്റവും പുതിയ സ്പ്രിംഗ്/സമ്മര്‍ വസ്ത്ര ശേഖരങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ ടെറെയ്ന്‍, വിവോഫോണ്‍, ലെവിസ്, വാന്‍ഹുസൈന്‍, എഫ്‌സിയുകെ, സീന്‍, 883 പോലീസ്, ക്ലാസിക് പോളോ, ബിബ, അലന്‍സോളി, ഐഡന്റ്റിറ്റി, വെന്‍ഫീല്‍ഡ്, അര്‍ബന്‍ ടച്ച്, മാക് ലൂയി, കപ്രീസ്, തുടങ്ങിയ ബ്രാന്‍ഡുകള്‍ ഇത്തവണ പങ്കെടുക്കുന്നുണ്ട്.

 

RELATED STORIES
� Infomagic - All Rights Reserved.