മഹാരാഷ്ട്ര വിഷയത്തിൽ മോദി 'മൗനി ബാബ': വാ തുറക്കണമെന്ന് കോൺഗ്രസ്
January 03,2018 | 05:35:52 pm
Share this on

ന്യൂഡൽഹി: മഹാരാഷ്ട്ര വിഷയത്തിൽ ലോക് സഭയിൽ ചൂടേറിയ വാക്പോര്. പരസ്പരം ചെളിവാരിയെറിഞ്ഞ് ബി.ജെ.പിയും കോൺഗ്രസും. ദളിത് -മറാത്ത കലാപം ആർ.എസ്.എസിന്റെ സൃഷ്ടിയാണെന്നും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ദളിതുകൾ ആക്രമിക്കപ്പെടുകയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. സംഭവത്തിൽ പ്രധാനമന്തി നരേന്ദ്ര മോദി മൗനം വെടി‌ഞ്ഞ് പ്രതികരിക്കണമെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു.

ദേശീയതലത്തിൽ ച‌ർച്ചയായ വിഷയത്തിൽ പ്രധാനമന്ത്രി ഒന്നും മിണ്ടാതെ മൗനി ബാബയായി കാഴ്ച കണ്ടിരിക്കുകയാണ്. സഭയിൽ വന്ന് പ്രതികരിക്കാൻ അദ്ദേഹം തയ്യാറാകണമെന്നും ഖാ‌ർഗെ പറഞ്ഞു. വിഷയം ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെച്ചതോടെ സഭ തടസപ്പെട്ടു. രാജ്യത്തെ ജാതീയമായി വിഘടിക്കാൻ ആർ.എസ്.എസ് ശ്രമിക്കുകയാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം കടുത്ത അനീതിയാണ് നിലനിൽക്കുന്നത്. സംഘ‌ർഷവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ സുപ്രീം കോടതി ജഡ്ജിയെ നിയോഗിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.

എന്നാൽ മഹാരാഷ്ട്രയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളോട് സഹകരിക്കുന്നതിന് പകരം കോൺഗ്രസ് എരിതീയിൽ എണ്ണയൊഴിക്കുകയാണെന്ന് പാർലമെന്ററി കാര്യമന്ത്രിയും ബി.ജെ.പി നേതാവുമായ അനന്ത് കുമാ‌ർ പറഞ്ഞു. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണ് കോൺഗ്രസിന്റേത്. സംഘ‌ർഷം ഉൗതിക്കത്തിക്കാനാണ് രാഹു‍ൽ ഗാന്ധിയും കോൺഗ്രസും ശ്രമിക്കുന്നതെന്നും അനന്ത് കുമാർ കുറ്റപ്പെടുത്തി.

RELATED STORIES
� Infomagic - All Rights Reserved.