അമ്പരപ്പിക്കുന്ന വിലയില്‍ ഇലക്‌ട്രിക്ക് ഓട്ടോറിക്ഷയുമായി മഹീന്ദ്ര
September 09,2017 | 01:14:29 pm
Share this on

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ആദ്യ ഇലക്‌ട്രോണിക്ക് ഓട്ടോറിക്ഷ വിപണിയില്‍. ഇ-ആല്‍ഫ മിനി എന്ന പുതിയ ഇലക്‌ട്രിക് റിക്ഷയെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കഴിഞ്ഞദിവസമാണ് ഇന്ത്യന്‍വിപണിയില്‍ പുറത്തിറക്കിയത്. നഗരയാത്രകള്‍ക്ക് വേണ്ടി മഹീന്ദ്ര പ്രത്യേകം തയ്യാറാക്കിയ ഇ-ആല്‍ഫ മിനിക്ക് കരുത്തുപകരുന്നത് 120 Ah ബാറ്ററിയാണ്. വാഹനം സിംഗിള്‍ ചാര്‍ജില്‍ 85 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്നാണ് മഹീന്ദ്രയുടെ അവകാശവാദം. മണിക്കൂറില്‍ 25 കിലോമീറ്ററാണ് ഈ ഇലക്‌ട്രിക് റിക്ഷയുടെ പരമാവധി വേഗത. 1.12 ലക്ഷം രൂപയാണ് ഇ-ആല്‍ഫ മിനിയുടെ ഡല്‍ഹി എക്സ്ഷോറൂം വില.

ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ 4 1 സീറ്റിംഗ് കപ്പാസിറ്റിയില്‍ ഒരുങ്ങിയ ത്രീ-വീലറാണ് മഹീന്ദ്ര ഇ-ആല്‍ഫ. പുതുക്കിയ എക്സ്റ്റീരിയര്‍ ഡിസൈന്‍, ദൃഢതയേറിയ ബോഡി, യാത്രാക്കാര്‍ക്കായുള്ള വലിയ ക്യാബിന്‍ സ്പെയ്സ്, മികവാര്‍ന്ന സസ്പെന്‍ഷനും ചാസിയും ഉള്‍പ്പെടുന്നതാണ് ഇ-ആല്‍ഫ മിനിയുടെ ഫീച്ചറുകള്‍. രണ്ട് വര്‍ഷം വാറന്റി, കുറഞ്ഞ ഡൗണ്‍പെയ്ന്‍മെന്റ്, ആകര്‍ഷകമായ ഇഎംഐ, സൗജന്യ ബാറ്ററി റീപ്ലെയ്സ്മെന്റ് (ഒറ്റത്തവണ മാത്രം) ഉള്‍പ്പെടുന്ന ആനുകൂല്യങ്ങളും ഇ-ആല്‍ഫ മിനിയില്‍ ഉപഭോക്താക്കള്‍ക്ക് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു.
ന്യൂ ഡല്‍ഹി, കൊല്‍ക്കത്ത, ലഖ്നൗ നഗരങ്ങളിലാണ് ഇ-ആല്‍ഫ മിനി ആദ്യഘട്ടത്തില്‍ വില്‍പ്പനക്കെത്തുക. തുടര്‍ന്ന് മറ്റ് നഗരങ്ങളിലും വാഹനം എത്തുമനെന്നാണ് റിപ്പോര്‍ട്ടുകള്‍.

RELATED STORIES
� Infomagic - All Rights Reserved.