മഹിന്ദ്രയുടെ ജിത്തോ മിനി വാന്‍ എത്തി
July 15,2017 | 10:59:05 am
Share this on

രാജ്യത്തെ പ്രമുഹ വാഹന നിര്‍മ്മാതാക്കളാ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗുഡ്സ് വാഹനമായ ജീത്തോയുടെ പാസഞ്ചര്‍ മോഡല്‍ ജീത്തോ മിനിവാന്‍ പുറത്തിറക്കി. ടാറ്റാ ഐറിസ്, ഐഷര്‍ പൊളാരിസിന്റെ മള്‍ട്ടിക്സ് എന്നീ മോഡലുകള്‍ നേടിയ ജനിപ്രീതിയെ കണക്കിലെടുത്താണ് കമ്പനിയുടെ ഈ നീക്കം.

ഹാര്‍ഡ് ടോപ്, സെമി ഹാര്‍ഡ് ടോപ് എന്നീ രണ്ട് രീതിയിലുള്ള വാനുകളാണ് പുറത്തിറക്കിയിരിക്കുന്നത്. പെട്രോള്‍, ഡീസല്‍, സിഎന്‍ജി എന്നീ മൂന്ന് വകഭേതങ്ങളിലും ജീത്തോ മിനവാന്‍ ലഭിക്കും. സെമി ഹാര്‍ഡ് ടോപ്പ് ഡീസല്‍ മോഡലുകളായിരിക്കും പ്രാരംഭ ഘടത്തില്‍ വിപണിയില്‍ എത്തിക്കുക. സ്റ്റേജ്4 655 സിസി എന്‍ജില്‍ എത്തുന്ന ജീത്തോ 16 എച്ച്പി കരുത്തും 38 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഡീസല്‍ പതിപ്പില്‍ 26 കിലോമീറ്റര്‍ ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നു. 3.45 ലക്ഷം രൂപ മുതലാണ് ജീത്തോ മിനിവാനിന്റെ മുംബൈ എക്സ് ഷോറും വില.

 

RELATED STORIES
� Infomagic - All Rights Reserved.