ആകാശഗംഗയുടെ രണ്ടാം ഭാഗം എത്തുന്നു
March 05,2019 | 12:15:19 pm

മലയാളത്തിലെ എക്കാലത്തെയും മികച്ച ഹൊറര്‍ ചിത്രങ്ങളില്‍ ഒന്നായ ആകാശഗംഗയുടെ രണ്ടാം ഭാഗം എത്തുന്നു. സംവിധായകന്‍ വിനയനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. അടുത്ത മാസം ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. 17നും 22നും ഇടയില്‍ പ്രായമുള്ള അഭിനയ താല്‍പര്യമുള്ള പെണ്‍കുട്ടികളെ നായികാ സ്ഥാനത്തേക്ക് തേടുകയാണെന്നും കുറിപ്പില്‍ ചേര്‍ത്തിട്ടുണ്ട്. 9746959022 എന്ന നമ്പറിലേക്ക് ഫേട്ടോയും നമ്പറും അയക്കാനാണ് കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.

 
� Infomagic- All Rights Reserved.