ആമി വിവാദത്തിൽ താൻ ഉത്തരവാദിയല്ലെന്ന് കമൽ
February 11,2018 | 04:09:23 pm

കോഴിക്കോട്: പുതിയ ചിത്രമായ 'ആമി'ക്കെതിരായി സമൂഹമാദ്ധ്യമങ്ങളിൽ വരുന്ന അവലോകന റിപ്പോർട്ടുകൾ അപ്രത്യക്ഷമാകുന്നതിൽ താൻ ഉത്തരവാദിയല്ലെന്ന് ചിത്രത്തിന്റെ സംവിധായകൻ കമൽ. മോശം റിവ്യൂകൾക്കെതിരെ പരാതി നൽകാൻ സിനിമയുടെ നിർമ്മാതാവിന് അവകാശമുണ്ടെന്നും കമൽ പറഞ്ഞു.

മഞ്ജുവിന്റെ പ്രകടനത്തിൽ താൻ തൃപ്‌തനാണെന്നും, ഒരു പക്ഷേ വിദ്യാബാലനായിരുന്നെങ്കിൽ മാധവിക്കുട്ടിയോട് നീതി പുലർത്താൻ കഴിയുമായിരുന്നെന്ന് തനിക്ക് ഇപ്പോൾ തോന്നുന്നില്ലെന്നും കമൽ വ്യക്തമാക്കി.
 

 

 
� Infomagic - All Rights Reserved.