ക്രൂരമായ കൊലപാതകങ്ങളിലൂടെ കുപ്രസിദ്ധനായ ഓട്ടോ ശങ്കറിന്റെ ജീവിത കഥ പറയുന്ന വെബ് സീരിസ് 'ഓട്ടോ ശങ്കറായി അപ്പാനി ശരത്
April 06,2019 | 01:46:04 pm

ക്രൂരമായ കൊലപാതകങ്ങളിലൂടെ കുപ്രസിദ്ധനായ ഓട്ടോ ശങ്കറിന്റെ ജീവിത കഥ പറയുന്ന വെബ് സീരിസ് 'ഓട്ടോ ശങ്കര്‍' എന്നു പേരിട്ടിരിക്കുന്ന ടീസര്‍ പുറത്തിറങ്ങി. "അങ്കമാലി ഡയറീസ്" എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ അപ്പാനി ശരത്താണ് ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. ഒരു കാലത്ത് തമിഴ്‌നാടിനെ വിറപ്പിച്ച ക്രൂരമായ കൊലപാതകിയുടെ കഥയാണ് 'ഓട്ടോ ശങ്കര്‍' പറയുന്നത്.

. നെറ്ഫ്ലിക്സ് ആണ് സീരിസ് നിര്‍മിക്കുന്നത്. 80കളുടെ അവസാനത്തില്‍ ചെന്നൈയിലെ ഗുണ്ടാനേതാവായിരുന്ന ശങ്കറിന്റേയും സംഘത്തിന്റേയും കഥയാണ് ഓട്ടോ ശങ്കര്‍ എന്ന വെബ് സീരീസ്. രംഗനാണ് സീരീസ് സംവിധാനം ചെയ്യുന്നത്. 

എണ്‍പതുകളില്‍ ചെന്നൈയിലെ ഗുണ്ടാനേതാവായി വിലസിയിരുന്ന ഓട്ടോ ശങ്കര്‍ . തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയില്‍ ജനിച്ച ശങ്കര്‍ അച്ഛനും അമ്മയും വേര്‍പിരിഞ്ഞതോടെ ജീവിതമാര്‍ഗം തേടി മദ്രാസിലെത്തുകയായിരുന്നു.അവിടെ പെയിന്റ് ജോലിക്കാരനായി തുടങ്ങി പിന്നീട് ഓട്ടോറിക്ഷാ ഡ്രൈവറായി ശേഷം ചാരായം കടത്തലിലൂടേയും പെണ്‍വാണിഭത്തിലൂടേയും കുപ്രസിദ്ധി നേടി. ഇതിനിടെ ഇയാള്‍ ആറ് കൊലപാതകങ്ങള്‍ നടത്തിയിരുന്നു. ഏറെ നാള്‍ പൊലീസിനെ വെട്ടിച്ച്‌ നടന്ന ഇയാള്‍ ഒടുവില്‍ പിടിയിലാകുകയായിരുന്നു. തുടര്‍ന്ന് നാല്‍പതാം വയസ്സില്‍ ഇയാളെ തൂക്കിലേറ്റി.

ഈ സീരിസിന്റെ ഛായാഗ്രാഹകന്‍ ആയ മനോജ് പരമഹംസയാണ് അങ്കമാലി ഡയറീസിലെ മിന്നുന്ന പ്രകടനം കണ്ടു ശരത്തിനെ ഈ വേഷം ചെയ്യാന്‍ നിര്‍ദേശിച്ചത്. രംഗനാണ് സീരീസ് സംവിധാനം ചെയ്യുന്നത്.

 
� Infomagic- All Rights Reserved.