സിനിമാ ടിക്കറ്റിന് വില കൂടില്ല
April 02,2019 | 09:43:51 am

കൊച്ചി: ജിഎസ്ടിക്ക് പുറമെ സിനിമാ ടിക്കറ്റുകള്‍ക്ക് 10 ശതമാനം അധിക നികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം ഹൈക്കോടതി തടഞ്ഞു. ഇതോടെ ടിക്കറ്റുകള്‍ക്ക് വില ഉയരില്ലെന്ന കാര്യത്തില്‍ ഉറപ്പായി. വിനോദ നികുതി ഒഴിവാക്കാനുള്ള 2017ലെ സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെ വീണ്ടും വിനോദ നികുതി ഏര്‍പ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരെയും പ്രേക്ഷകരെയും ബാധിക്കുന്ന വിഷയം ആയതിനാല്‍ തല്‍സ്ഥിതി നിലനിര്‍ത്തുന്നതാണ് നല്ലതെന്ന് കോടതി നിര്‍ദ്ദേശിച്ചു.

 
� Infomagic- All Rights Reserved.