ട്രെയിനുകളിൽ ഇനി മുതൽ ലാസ്റ്റ് മിനുട്ട് ബുക്കിങ്ങിന് 50% വരെ നിരക്കിളവ്; 60% ബുക്കിങ് എത്താത്ത ട്രെയിനുകളിലും ഇളവ്
September 14,2018 | 11:58:11 am

ഇന്ത്യയിലെ നാല്‍പതോളം ട്രെയിനുകളില്‍ 'ഫ്ളക്‌സി-ഫെയര്‍' സംവിധായനം നിര്‍ത്തലാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. യാത്രാ നിരക്കുകളില്‍ വന്‍ കുറവുണ്ടാക്കാന്‍ സഹായിക്കുന്ന സംവിധാനം രാജ്ധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിലാണു നടപ്പാക്കിയതെങ്കിലും ഇതു വേണ്ടെന്നാണ് നിലപാട്. മൂന്നിലൊന്നു പ്രീമിയം ട്രെയിനുകളില്‍ 2016 സെപ്റ്റംബറില്‍ ആവിഷ്‌കരിച്ച പദ്ധതിയാണു നിര്‍ത്തലാക്കുന്നത്. ട്രെയിന്‍ നിരക്കുകള്‍ പലപ്പോഴും വിമാന നിരക്കുകളിലേക്കാള്‍ ഉയരത്തലെത്തുന്നെന്ന പരാതിക്കു പരിഹാരമായിട്ടാണ് തിരക്കിന് അനുസരിച്ച്‌ നിരക്കില്‍ മാറ്റം വരുത്താന്‍ റെയില്‍വേയും നടപടിയെടുത്തത്.

നിര്‍ത്തലാക്കുന്ന പദ്ധതിക്കു പകരം, 102 മറ്റു ട്രെയിനുകളില്‍ 'ലാസ്റ്റ് മിനുട്ട് ബുക്കിങ്ങിന്' 50% നിരക്കിളവു നല്‍കാനാണു പദ്ധതി. ട്രെയിന്‍ പുറപ്പെടുന്നതിനു നാലു ദിവസം മുമ്ബ് മിച്ചംവരുന്ന സീറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ സൗകര്യം. 60% ബുക്കിങ് എത്താത്ത ട്രെയിനുകളില്‍ ആനുപാതിക ഡിസ്‌കൗണ്ട് നല്‍കാനും പദ്ധതിയുണ്ട്.

ഫ്ളക്‌സി ഫെയര്‍ സംവിധാനം നിര്‍ത്തലാക്കുന്നത് 44 രാജധാനി ട്രെയിനുകളിലും 46 ശതാബ്ദി ട്രെയിനുകളിലും 52 തുരന്തോ ട്രെയിനുകളിലുമാണ്. ഇതില്‍ രാജ്ധാനിയും ശതാബ്ദിയും മുഴുവന്‍ എസി കോച്ചുകളാണ്. തുരന്തോയില്‍ എസി, നോണ്‍ എസി കോച്ചുകളുണ്ട്. അവസാന മണിക്കൂറുകളില്‍ വലിയ തിരക്കുണ്ടാകുന്നതുകൊണ്ടാണ് ഫ്ളക്‌സി ഫെയര്‍ സംവിധാനം നിര്‍ത്തലാക്കുന്നതെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പകരം, യാത്രക്കാര്‍ക്കു കുറച്ചുകൂടി ഗുണം ലഭിക്കുന്നതും റെയില്‍വേയ്ക്കു വരുമാനം കിട്ടുന്നതുമായ പദ്ധതിയാക്കി മാറ്റുകയാണു ലക്ഷ്യമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. യാത്രക്കാരെ ട്രെയിനുകളിലേക്ക് ആകര്‍ഷിക്കാന്‍ ഇതു സഹായിക്കും. മിച്ചം വരുന്ന സീറ്റുകള്‍ ഉപയോഗപ്പെടുത്താന്‍ കഴിയും. ഇതോടൊപ്പം യാത്രക്കാര്‍ക്ക് അധികച്ചെലവും ഉണ്ടാകുന്നില്ല. ബന്ധപ്പെട്ട അധികൃതരുടെ അനുമതിക്കായി പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ബുക്ക് ചെയ്യുന്നവര്‍ക്കു റെയില്‍വേ ടിക്കറ്റ് വാതില്‍പ്പടിയിലെത്തിക്കാനുള്ള സംവിധാനത്തിനു റെയില്‍വേ നേരത്തേ പദ്ധതി കൊണ്ടുവന്നിരുന്നു. ഓണ്‍െലെന്‍ വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് െകെയില്‍ കിട്ടുമ്ബോള്‍ പണം കൊടുത്താല്‍ മതി. നേരിട്ട് പണമായി നല്‍കുന്നതടക്കം ഏതു രീതിയിലും ടിക്കറ്റ് നിരക്ക് നല്‍കാം. ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ തങ്ങളുടെ വെബ്‌െസെറ്റ് വഴിയും മൊെബെല്‍ ആപ്പുവഴിയുമാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ട്രാവല്‍ ഏജന്റുമാര്‍ വഴിയും കൗണ്ടിറിലെത്തിയും ബുക്ക് ചെയ്യുന്നവരെ ഓണ്‍െലെന്‍ ബുക്കിങ്ങിലേക്കു മാറാന്‍ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിക്കൂടിയാണിത്. പേ ഓണ്‍ ഡെലിവറി രീതി ഉപയോഗിക്കാനായി ഉപയോക്താക്കള്‍ വണ്‍െടെം രജിസ്‌ട്രേഷന്‍ ചെയ്യണം. ആധാറോ പാന്‍കാര്‍ഡോ ഇതിനു നിര്‍ബന്ധമാണ്. 90 രൂപയും പുറമേ വില്‍പ്പന നികുതിയും ചാര്‍ജായി ഈടാക്കും. ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കുന്നവര്‍ കാന്‍സലേഷന്‍, ഡെലിവറി ചാര്‍ജുകള്‍ നല്‍കണം.

 
� Infomagic- All Rights Reserved.