കാലാ വരുന്നു, ഏപ്രില്‍ 27ന്
February 12,2018 | 06:26:13 am

ചെന്നൈ: സുപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ പുതിയ ചിത്രം കാലാ കരികാലന്‍ ഏപ്രില്‍ 27ന് പ്രദര്‍ശത്തിനെത്തും. നിര്‍മാതാക്കളാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. റിലീസ് തീയതി പ്രഖ്യാപിച്ചുള്ള പുതിയ പോസ്റ്റര്‍ ചിത്രത്തിന്റെ നിര്‍മാതാവും രജനീകാന്തിന്റെ മരുമകനുമായ നടന്‍ ധനുഷ് ട്വീറ്റ് ചെയ്തു.

'ഡോണുകളുടെ ഡോണ്‍ തിരിച്ചുവരുന്നു' എന്ന കുറിപ്പോടെയായിരുന്നു ട്വീറ്റ്. അവസാനമിറങ്ങിയ രജനി ചിത്രം കബാലിയുടെ സംവിധായകന്‍ പാ രഞ്ജിത്താണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.

 
� Infomagic - All Rights Reserved.