നടൻ കലാശാല ബാബു അന്തരിച്ചു
May 14,2018 | 09:18:22 am

പ്രശസ്ത സിനിമ-സീരിയൽ നടൻ കലാശാല ബാബു  അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.  ഇന്ന് പുലർച്ചെ  എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  പത്മശ്രീ കലാമണ്ഡലം കൃഷ്ണൻനായരുടെയും കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മൂന്നാമത്തെ മകനാണ്. ലളിതയാണ് ഭാര്യ. ശ്രീദേവി, വിശ്വനാഥൻ എന്നിവർ മക്കളാണ്.

1977ൽ പുറത്തിറങ്ങിയ "ഇണയെ തേടി' എന്ന ചിത്രത്തിലൂടെ  സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ച ബാബു തുടർന്നു നിരവധി മികച്ച കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ എത്തിച്ചു. പ്രധാനമായും വില്ലൻ കഥാപാത്രങ്ങളാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. റൺവേ, ബാലേട്ടൻ, പോക്കിരിരാജ, മല്ലൂസിംഗ് തുടങ്ങി അമ്പതിലേറെ മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

 

 
� Infomagic - All Rights Reserved.