സണ്ണി ലിയോണ്‍ ഒന്നാമതെത്തിയ പട്ടികയില്‍ കാവ്യമാധവന്‍ ഒമ്പതാമത്!
December 05,2017 | 02:35:14 pm

യാഹുവിന്റെ വാര്‍ഷിക വിശകലന പ്രകാരം ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ പത്തു ഫീമെയില്‍ സെലിബ്രിറ്റീസുകളുടെ പട്ടികയില്‍ ബോളിവുഡ് നടി സണ്ണി ലിയോണിനൊപ്പം ഇടം നേടി മലയാളത്തിന്റെ കാവ്യ മാധവനും. പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് സണ്ണി. കാവ്യ ഒമ്പതാം സ്ഥാനത്തും. സണ്ണിക്കു പിന്നില്‍ പ്രിയങ്കാ ചോപ്രയും ഐശ്വര്യാ റായിയുമുണ്ട്.

ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് ഭാര്യ കാവ്യാ മാധവന്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. കഴിഞ്ഞ ജൂലൈയില്‍ സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ചേര്‍ന്ന് പെണ്‍കുഞ്ഞിനെ ദത്തെടുത്തിരുന്നു. ഇതാണ് സണ്ണിയെ മുന്നിലെത്തിച്ചത്.

2017 ലാണ് പ്രിയങ്ക ചോപ്ര ഹോളിവുഡ് അരങ്ങേറ്റം നടത്തിയത്. പിന്നീട് ഫോബ്സ് മാഗസിനിന്റെ ഏറ്റവും ശക്തരായ 100 സ്ത്രീകളില്‍ ഒരാളായി പ്രിയങ്ക തിളങ്ങുകയായിരുന്നു. കത്രീന കൈഫ്, ദീപിക പദുക്കോണ്‍, കരീന കപൂര്‍, മംമ്ത കുല്‍ക്കര്‍ണി, ഇഷ ഗുപ്ത, ദിഷാ പട്ടാണി തുടങ്ങവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റു താരങ്ങള്‍.

 

 
Related News
� Infomagic - All Rights Reserved.