ലേലം രണ്ടാംഭാഗം എത്തുന്നു; അഭിനേതാക്കളെ തേടി അണിയറ പ്രവര്‍ത്തകര്‍
April 15,2018 | 04:09:26 pm

ഡയലോഗുകള്‍ കൊണ്ട് പ്രേക്ഷരെ പുളകം കൊള്ളിച്ച സിനിമയായിരുന്നു ലേലം. ചാക്കോച്ചിയായി സുരേഷ് ഗോപിയും ആനാക്കാട്ടില്‍ ഈപ്പച്ചനായി സോമനും ഇന്നും പ്രക്ഷക മനസ്സില്‍ നിറഞ്ഞു നില്കുന്നുണ്ട്. 1997 ൽ പുറത്തിറങ്ങിയ ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. കസബയ്ക്ക് ശേഷം രൺജി പണിക്കരുടെ മകൻ നിഥിൻ രൺജി പണിക്കരാണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്. 

ലേലം സിനിമയിലേയ്ക്ക് പുതുമുഖ താരങ്ങളെ തേടുന്നു എന്ന് രൺജി പണിക്കർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ വിവരം പുറത്തു വിട്ടത്. യുവാക്കളേയും സ്വഭാവ നടന്മാരേയുണാണ് ചിത്രത്തിലേയ്ക്ക് തേടുന്നത്. 25 നും 40 വയസിനു ഇടയിലുളളവരെയാണ് ചിത്രത്തിനു വേണ്ടി തേടുന്നത്. അഭിനയിക്കാൻ താൽപര്യമുള്ളവർ നിങ്ങളുടെ ഫുൾസെസ്, ക്ലോസപ്പ് ചിത്രങ്ങളും , മേക്കിപ്പില്ലാത്ത ചിത്രങ്ങളും ഫോൺ നമ്പറും rpentertainmentsprono.2@ gmail.com എന്ന മെയിൽ ഐഡിയിലേയ്ക്ക് അയക്കണമെന്ന് പോസ്റ്റില്‍ പറയുന്നു.

ലേലത്തിന്റെ ആദ്യഭാഗത്ത് അഭിനയിച്ചവരിൽ പലരും രണ്ടാം ഭാഗത്തും എത്തുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് രൺജി പണിക്കരാണ്. എന്നാൽ ലേലം 2 ന്റെ രണ്ടാംഭാഗത്തിന് തിരക്കഥ തയ്യാറാക്കുന്നത് നിഥിൻ തന്നെയാണെന്നുള്ള വാർത്തകൾ മുൻപ് പ്രചരിച്ചിരുന്നു. മമ്മൂട്ടി പോലീസ് വേഷത്തിലെത്തിയ കസബയുടെ തിരക്കഥ തയ്യാറാക്കിയത് നിഥിൻ ആയിരുന്നു. 

 

Casting Call...

Posted by Renji Panicker on Saturday, April 14, 2018

 
� Infomagic - All Rights Reserved.