കൂടെ: പ്രിത്വിരാജും പാര്‍വതിയുമായുള്ള പ്രണയ രംഗങ്ങള്‍ അടങ്ങിയ വീഡിയോ സോങ് പുറത്ത്
July 10,2018 | 02:20:07 pm

ബാംഗ്ലൂര്‍ ഡെയ്സിന് ശേഷം നസ്രിയ അഞ്ജലി മേനോന്‍ ചിത്രം “കൂടെ”യിലൂടെ തിരിച്ചുവരികയാണ്. ഫഹദ് ഫാസിലുമായുള്ള   വിവാഹ ശേഷം നാല് വര്‍ഷത്തിനു ശേഷമാണ് നസ്രിയ തിരിച്ചെത്തുന്നത്. ഇപ്പോള്‍ ചിത്രത്തിലെ പുതിയ ഗാനം പുറത്ത് വിട്ടിരിക്കുകയാണ്. പ്രിത്വിരാജ് സുകുമാരന്‍, പാര്‍വതി എന്നിവരും ഒരുമിച്ചുള്ള പ്രണയ രംഗങ്ങള്‍ ചേര്‍ന്നതാണ് ഗാന രംഗം. വാനവില്ലേ... എന്ന ഗാനമാണ് പുറത്ത് വിട്ടിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് ഇൗണമിട്ടിരിക്കുന്നത് എം.ജയചന്ദ്രനാണ്. 

 അഞ്ജലി മേനോന്‍റെ കഥ തിരക്കഥ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ലിറ്റില്‍ സ്വായംപ്   ആണ് കാമറ ചലിപ്പിക്കുന്നത്. രജപുത്ര ഫിലിംസും ലിറ്റില്‍  ഫിലിംസും ചേര്‍ന്നൊരുക്കുന്ന ചിത്രത്തിന്റെ നിര്‍മാണം    എം. രഞ്ജിത്താണ്.

 
� Infomagic - All Rights Reserved.