മലയാള സിനിമയിലെ ഈ പ്രവണത കുറക്കണം; അജു വര്‍ഗീസ്‌
July 11,2018 | 12:05:52 pm

റോഷ്നി ദിനകര്‍ സംവിധാനം ചെയ്ത് മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്ന ചിത്രമാണ് മൈ സ്റ്റോറി. എന്നാല്‍, ചിത്രത്തിനെതിരെ വ്യാപകമായ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നും പ്രിത്വിരാജും പാര്‍വതിയും പ്രൊമോഷന്‍ ആവശ്യങ്ങള്‍ക്കായി എത്തുന്നില്ലെന്നും എന്ന ആരോപണവുമായി സംവിധായിക രംഗത്ത് എത്തുകയും ചെയ്തിരുന്നു. സംവിധായികക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍ നടന്‍ അജു വര്‍ഗീസ്‌.

അജുവിന്റെ വാക്കുകൾ– ‘മൈ സ്റ്റോറി’ എന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിട്ടുണ്ട്. വളരെ നല്ല അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. പക്ഷെ ഒരു വ്യക്തിയെ മാത്രം ലക്ഷ്യം വച്ച് നടക്കുന്ന ആക്രമണം ഇപ്പോള്‍ ആ സിനിമയിലേക്കും നടക്കുന്നുണ്ട്.  ഇതിന്റെ ബഡ്ജറ്റൊക്കെ വളരെ വലുതാണ്. 

ആ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത് പോര്‍ച്ചുഗലിലും മറ്റ് വിദേശ നാടുകളിലും ആണ്. നല്ലൊരു പ്രണയ കഥയാണ് സിനിമ പറയുന്നത്, സസ്പന്‍സുണ്ട്. അതുകൊണ്ട് ഈ ഒരു പ്രവണത ഒന്ന് കുറച്ചാല്‍ വളരെ നല്ലതായിരുന്നു. കാരണം, എത്രയോ പേരുടെ പരിശ്രമമാണ് ഈ സിനിമ. എന്റെ എല്ലാ പിന്തുണയും മൈ സ്റ്റോറിക്കുണ്ട്.’–അജു പറഞ്ഞു.

 
� Infomagic - All Rights Reserved.