എന്തിരന്‍ 2.0 റിലീസ് തിയ്യതി പ്രഖ്യാപിച്ചു
July 11,2018 | 05:31:23 pm

ഇന്ത്യന്‍ സിനിമയുടെ വസന്തം കുറിച്ച് ഇറങ്ങിയ ചിത്രമാണ് യന്തിരന്‍. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗവും റിലീസിന് ഒരുങ്ങുകയാണ്. ശങ്കര്‍ തന്നെയാണ് ഈ സിനിമയും സംവിധാനം ചെയ്യുന്നത്. സിനിമയില്‍ ബോളിവുഡ് നടന്‍ അക്ഷയ് കുമാറും എമി ജാക്സനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

തമിഴ്, ഹിന്ദി, മലയാളം, തെലുങ്കു, ഇംഗ്ലീഷ്, ജപ്പാനിസ്, മലയ്, ചൈനീസ്, എന്നിങ്ങനെ പതിനഞ്ച് ഭാഷകളിലായി സിനിമ റിലീസ് ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഈ വര്‍ഷം തുടക്കത്തിലെ സിനിമയുടെ റിലീസ് ഉണ്ടാവുമെന്ന് പറഞ്ഞിരുന്നെങ്കിലും റിലീസ് മാറ്റി വെക്കുകയായിരുന്നു. പ്രേക്ഷകര്‍ വലിയ പ്രതീക്ഷ നല്‍കി കാത്തിരിക്കുന്ന സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുകയാണ്. 2018 നവംബര്‍ 29 ന് ചിത്രം തിയറ്ററുകളിലേക്ക് എത്തും.

ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അല്ലിരാജ സുഭാസ്‌കരന്‍ ആണ് 450 കോടി മുതല്‍ മുടക്കില്‍ 2.0 നിര്‍മ്മിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സ് നേരിട്ട് തന്നെയാണ് മിനി സ്റ്റുഡിയോസിലൂടെ ചിത്രം കേരളത്തിലേക്കും വിതരണത്തിനെത്തിക്കുന്നത്.

 
� Infomagic - All Rights Reserved.