സൂപ്പർസ്റ്റാറിന്റെ സിനിമയിൽ വെച്ചുണ്ടായ ദുരനുഭവം വിവരിച്ച് യുവ നടി
August 04,2018 | 04:08:02 pm

സൂപ്പര്‍സ്റ്റാറിന്റെ സിനിമയുടെ സെറ്റില്‍ വച്ച് തനിയ്ക്ക് ഉണ്ടായ ദുരനുഭവം വ്യക്തമാക്കി യുവനടി രംഗത്ത്. പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ നടി അര്‍ച്ച പത്മിനിയാണ് തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയത്.

മലയാള സിനിമയിലെ ഒരു സൂപ്പര്‍സ്റ്റാറിന്റെ ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് മോശമായ അനുഭവം ഉണ്ടായി. സിനിമയിലെ പ്രൊഡക്ഷന്‍ മാനേജറാണ് തന്നോട് മോശമായി പെരുമാറിയതെന്നും അര്‍ച്ചന പത്മിനി പറഞ്ഞു. എന്നാല്‍ ഇയാളുടെ പൊരുമാറ്റത്തെ താന്‍ ചോദ്യം ചെയ്തിരുന്നു. അത് പിന്നീട് സെറ്റില്‍ വലിയ പ്രശ്നമാകുകയും ചെയ്തിരുന്നു. തന്റെ നിലപാടുകള്‍ അറിയിച്ച് ആ വ്യക്തിയെക്കെതിരെ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല, പിന്നിടും അയാള്‍ സിനിമയില്‍ തുടരുകയായിരുന്നെന്ന് അര്‍ച്ച പറഞ്ഞു. സംഭവത്തിന് ശേഷം തനിക്ക് ഭീഷണി നേരിടേണ്ടതായി വന്നുവെന്നും അര്‍ച്ചന വ്യക്തമാക്കി.

ഈ സൂപ്പര്‍സ്റ്റാറിന്റെ സിനിമയാണെന്നും കൊന്നിട്ടാല്‍ പോലും ആരും അറിയില്ലെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. സിനിമയോട് മാനസികമായി സഹകരിക്കാന്‍ പറ്റാതെയായപ്പോള്‍ ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നെന്നും അര്‍ച്ചന പറഞ്ഞു. അവള്‍ക്കൊപ്പം, മിന്നാമിനുങ്ങ്, രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നടിയാണ് അര്‍ച്ചന. ഏത് സൂപ്പർ സ്റ്റാറിന്റെ സിനിമയായിരുന്നു അതെന്നു നടി വ്യക്തമാക്കിയില്ല.

 
� Infomagic - All Rights Reserved.