സണ്ണി ലിയോൺ മലയാളത്തിലേക്ക്; ഒമർ ലുലു പറയുന്നു
August 04,2018 | 04:07:23 pm

ബോളിവുഡ് നടിയും മോഡലും മുന്‍ പോണ്‍സ്റ്റാറുമായ സണ്ണി ലിയോണ്‍ മലയാള സിനിമയില്‍ അഭിനയിക്കുന്നു. ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഉടന്‍ പുറത്തിറങ്ങുന്ന ചിത്രത്തിലാണ് സണ്ണി ലിയോണ്‍ ലിയോണ്‍ അഭിനയിക്കുന്നത്.

ജയറാം, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹണി റോസ്, വിനയ് ഫോര്‍ട്ട് തുടങ്ങി ഒരു വലിയ താരനിരയുള്ള ചിത്രത്തിലാണ് സണ്ണി ലിയോണ്‍ അഭിനയിക്കുന്നത്. നേരത്തെ മിയ ഖലീഫയെയായിരുന്നു ഈ വേഷത്തിലേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ പിന്നീട് ആ സ്ഥാനത്ത് സണ്ണി ലിയോണിനെ തീരുമാനിക്കുകയായിരുന്നു. ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത് ഒരു ബോംബെ കമ്പനിയാണെന്നും ഈ വര്‍ഷം നവംബറോടെ ചിത്രത്തിന്റെ റിലീസ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ഒമര്‍ ലുലു സ്വകാര്യ ദിനപത്രമായ മാതൃഭൂമിയോട് പറഞ്ഞു.

സണ്ണി ലിയോൺ നേരത്തെ കൊച്ചിയിൽ എത്തിയപ്പോൾ വാൻ ജനാവലിയായിരുന്നു സാക്ഷിയായിരുന്നത്. അന്ന് മുതൽ മലയാളികളോടുള്ള തന്റെ മമതയും സണ്ണി വെളിപ്പെടുത്തിയിരുന്നു. സ്റ്റേജ് പ്രോഗ്രാമിനായി നടി വീണ്ടും കേരളത്തിലേക്ക് വരുന്നുണ്ട്.

 
� Infomagic - All Rights Reserved.