ഹിന്ദി സിനിമകള്‍ക്ക് ക്രെഡിറ്റ് ഹിന്ദിയില്‍ വേണമെന്ന് കേന്ദ്രം
August 04,2018 | 04:06:49 pm

ന്യൂഡല്‍ഹി : ഹിന്ദി സിനിമകളില്‍ ക്രെഡിറ്റ് എഴുതിക്കാണിക്കുന്നത് ഹിന്ദിയില്‍ തന്നെ വേണമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ഇത് സംബന്ധിച്ച് ബോളിവുഡ് സംവിധായകര്‍ക്ക് മന്ത്രാലയം കത്തയച്ചു. ഹിന്ദി അറിയില്ലാത്തവര്‍ക്കും വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായാണ് ഹിന്ദി വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഹിന്ദിയും ഇംഗ്ലീഷും ഉള്‍ക്കൊളളിക്കുന്നതില്‍ തെറ്റില്ലെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇപ്പോള്‍ പുറത്തിറങ്ങുന്ന ഭൂരിഭാഗം ചിത്രങ്ങളിലും ഇത്തരത്തിലുള്ള വിവരങ്ങള്‍ എല്ലാംതന്നെ ഇംഗ്ലീഷില്‍ ആണ് പ്രദര്‍ശിപ്പിക്കുന്നതെന്ന് പറഞ്ഞ ബോര്‍ഡ് ഇത് തെറ്റായ പ്രവണതയാണെന്നും വ്യക്തമാക്കി.

 

 
� Infomagic - All Rights Reserved.