യന്തിരൻ രണ്ടാം ഭാഗത്തിന്റെ ക്ലൈമാക്സ് രംഗത്തെക്കുറിച്ച് വാചാലനായി എആർ റഹ്‌മാൻ
August 05,2018 | 04:03:12 pm

യന്തിരനെക്കുറിച്ച് വാചാലനായി സംഗീതസംവിധായകന്‍ എ. ആര്‍ റഹ്മാന്‍. വിശ്വസിക്കാന്‍ കഴിയാത്ത വിധത്തിലാണ് 2.0യുടെ ക്ലൈമാക്‌സ് ശങ്കര്‍ ഒരുക്കിയിരിക്കുന്നത്. ഇത്തരത്തിലൊരു ചിത്രം ഇങ്ങനെ അണിയിച്ചൊരുക്കാന്‍ ശങ്കറിന് മാത്രമേ സാധിക്കുകയുള്ളു. അദ്ദേഹം ഇന്ത്യാക്കാരനായതില്‍ അഭിമാനിക്കാം സിഎന്‍എന്‍ – ഐ ബിഎന്നുമായുള്ള അഭിമുഖത്തില്‍ റഹ്മാന്‍ വ്യക്തമാക്കി.

സിനിമയ്ക്കായി തനിക്കു വേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് കൃത്യമായി അറിയാവുന്ന ആളാണ് ശങ്കര്‍, ക്വാളിറ്റിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറല്ലെന്നും റഹ്മാന്‍ പറഞ്ഞു.

അതേസമയം നവംബര്‍ 29ന് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. പലതവണ മാറ്റിവച്ച ചിത്രത്തിന്റെ റിലീസ് തീയതി സംവിധായകന്‍ തന്നെയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ശങ്കറിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം യന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. ബോളിവുഡ് നടന്‍ അക്ഷയ്കുമാര്‍ ചിത്രത്തില്‍ വില്ലനായെത്തുന്നു.

ഭീകരനായ വില്ലന്റെ രൂപം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ചിട്ടി എന്ന റോബോട്ടും ഡോ.വസീകരനായയി രണ്ടു വേഷത്തിലാണ് രജനി ചിത്രത്തില്‍ എത്തുക. ആമി ജാക്‌സനാണ് നായിക. സയന്റിഫിക് ഫിക്ഷനായി ഒരുങ്ങുന്ന ചിത്രമാണ് ‘2.0’. ചിത്രത്തിനായി 350 കോടി മുടക്കിയതായി നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ചലച്ചിത്രം ഇതുവരെ കണ്ടിട്ടുളളതില്‍ വച്ചേറ്റവും അത്യാധുനിക സാങ്കേതിക സംവിധാനങ്ങളാണ് ചിത്രത്തിനായി ഉപയോഗിച്ചിട്ടുള്ളത്.

കലാഭവന്‍ ഷാജോണ്‍, റിയാസ് ഖാന്‍, അദില്‍ ഹുസൈന്‍, സുധാംശുപാണ്ഡെ എന്നിവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ചിത്രത്തിന്റെ സംഗീത സംവിധാനം എ.ആര്‍.റഹ്മാനാണ്. 2.0 വിന്റെ സാറ്റ്‌ലൈറ്റ് അവകാശം വിറ്റുപോയത് റെക്കോഡ് തുകയ്ക്കാണ് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിള്‍ അണിയിച്ചൊരുക്കുന്ന ചിത്രം 110 കോടി രൂപയ്ക്കാണ് സീ ടിവി ചാനല്‍ സ്വന്തമാക്കിയിരിക്കുന്നത്.

 
� Infomagic - All Rights Reserved.