കേരളത്തോടുള്ള സ്നേഹം സണ്ണി ലിയോൺ ഇങ്ങനെ പ്രകടിപ്പിച്ചു; ദുരിതാശ്വാസത്തിന് നൽകിയ തുകയിൽ അമ്പരന്നു ആരാധകർ
August 19,2018 | 10:15:10 pm

കേരളത്തിന് ദുരിതാശ്വാസവുമായി നടി സണ്ണി ലിയോണ്‍. ബോളിവുഡിലെ പല താരങ്ങളും സന്നദ്ധ സേവനത്തിൽ മടികാണിക്കുമ്പോൾ സണ്ണി ലിയോണിന്റെ ഈ സ്നേഹ പ്രകടനത്തിന് മുന്നിൽ അമ്പരന്ന് നിൽക്കുകയാണ് ആരാധകർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപയാണ് സണ്ണി ലിയോണ്‍ സംഭാവനയായി നല്‍കിയത്. 

ബാഹുബലി നടന്‍ പ്രഭാസ് ഒരു കോടി രൂപയും രാംചരണ്‍ തേജയും ഭാര്യയും ചേര്‍ന്ന് 1.80 കോടി രൂപയും പത്ത് ടണ്‍ അരിയും കേരളത്തിന് നല്‍കി. അല്ലു അര്‍ജുന്‍, കമല്‍ ഹാസന്‍, രജനികാന്ത് തുടങ്ങിയ താരങ്ങളും സഹായവുമായി എത്തിയിരുന്നു. 

 
� Infomagic- All Rights Reserved.