കുടുങ്ങി കിടന്ന തന്നെയും കുടുംബത്തെയും രക്ഷപ്പെടുത്തി മൂന്നു ദിവസം സംരക്ഷിച്ച കേരള പോലീസിന് നന്ദി അറിയിച്ച് ജയറാം
August 19,2018 | 10:14:57 pm

കുതിരാനിലെ മണ്ണിടിച്ചിലിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുത്തി മൂന്ന് ദിവസം താമസ സൗകര്യം ഒരുക്കി തന്ന കേരള പൊലീസിന് നന്ദി അറിയിച്ച് ജയറാമും കുടുംബവും ഫേസ്ബുക്ക് ലൈവിൽ.

16 മണിക്കൂറോളം കുതിരാനിൽ കുടുങ്ങിയ തങ്ങളെ കേരള പൊലീസ് അവരുടെ വാഹനത്തിൽ കൊണ്ട് പോയി മൂന്ന് ദിവസം ഭക്ഷണവും താമസവും നൽകി സഹായിച്ചുവെന്നും അതിന് ഒരുപാട് നന്ദിയുണ്ടെന്നും ജയറാം ലൈവിലൂടെ പറഞ്ഞു. കേരളം ഇപ്പോൾ അനുഭവിക്കുന്ന ഈ പ്രളയത്തിന് സഹായമെന്ന രൂപത്തിൽ സഹായവുമായി പറവൂരിലെ കാമ്പിലേക്ക് കുടുംബവുമായി പോവുന്ന സമയത്ത് വാഹനത്തിനകത്ത് നിന്നാണ് ലൈവിൽ വന്നത്. കാളിദാസ് ജയറാമിന്റെ നേതൃത്വത്തിൽ ഒരു വണ്ടി നിറയെ സഹായ വസ്തുക്കളുമായി വേറൊരു വണ്ടിയും പറവൂരിലെ സഹായത്തിനുണ്ടെന്നും ജയറാം പറഞ്ഞു.

നേരത്തെ സിനിമാ താരങ്ങളായ സലിം കുമാറും, ധർമജൻ ബോൾഗാട്ടിയും, പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരൻ എന്നിവരും പ്രളയത്തിൽ അകപ്പെട്ടിരുന്നു. പിന്നീട് രക്ഷാ പ്രവർത്തകർ വന്നാണ് ഇവരെയെല്ലാവരെയും രക്ഷിച്ചത്.

 

 

Posted by Jayaram on Sunday, 19 August 2018

 
� Infomagic- All Rights Reserved.