പ്രളയക്കെടുതി: അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലും സ്കൂള്‍ കലോത്സവവും ഒഴിവാക്കി
September 04,2018 | 02:33:43 pm

കേരളത്തിലെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍. ഒരു വര്‍ഷത്തേക്കാണ് ആഘോഷങ്ങള്‍ ഒഴിവാക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലും സ്കൂള്‍ കലോത്സവവും ഒഴിവാക്കി. ആഘോഷങ്ങള്‍ക്ക് നീക്കിവെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്കും. ഇത് സംബന്ധിച്ച ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കി.

 
� Infomagic- All Rights Reserved.