ഒരു കട തുടങ്ങിയാണെങ്കിലും പോരാട്ടവുമായി മുന്നോട്ടു പോകും: പാർവതി
November 07,2018 | 06:03:12 pm

സിനിമയിൽ അനുഭവിക്കുന്ന പ്രതിസന്ധികളേക്കുറിച്ചും മുന്നോട്ട് പോക്കിനേക്കുറിച്ചും തുറന്ന് പറച്ചിലുമായി നടി പാർവതി രംഗത്തെത്തി. സ്വകാര്യ പത്ര മാധ്യമമായ കേരളകൗമുദി ഫ്ളാഷിന് നൽകിയ  അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

'ഞാൻ ഷൂട്ടിംഗിനായി ഋഷികേശിലായിരുന്ന സമയത്താണ് എന്റെ സുഹൃത്തിനെ തട്ടികൊണ്ടുപോയി ആക്രമിച്ചുവെന്ന വിവരം അറിയുന്നത്. സത്യം പറഞ്ഞാൽ ഒരു കാറിനുള്ളിൽ നിസഹായയാക്കപ്പെട്ട അവളെ ഓർത്ത് വിറച്ചു പോയി. അതിനു ശേഷമാണ് ഞങ്ങൾ അഞ്ച് പേർ ചേർന്ന് തുറന്ന് സംസാരിക്കാൻ തീരുമാനിച്ചത്. തുടർന്ന് സിനിമയുടെ വിവിധമേഖലയിലുള്ള സ്ത്രീകളെ കോർത്തിണക്കി സംഘടന രൂപപ്പെട്ടു.

സിനിമയിൽ നിലനിൽക്കുന്ന ചില പ്രശ്‌നങ്ങൾ സർക്കാരിന്റെ മുന്നിൽ കൊണ്ടുവരാനാണ് ഡബ്ല്യു.സി.സി ശ്രമിക്കുന്നത്. സുപ്രീം കോടതിയിലെ നിരവധി അഭിഭാഷകർ ഞങ്ങൾക്ക് നിയമോപദേശം നൽകുന്നു. തുറന്നു പറയാൻ കഴിയാതെ അകപ്പെട്ടു പോകുന്ന സ്ത്രീകളെ ബോധവൽക്കരിക്കാൻ ശ്രമിക്കുന്നുണ്ട്. പലരും സിനിമ മാത്രം ചെയ്‌ത് ജീവിക്കുന്നവരാണ്. എനിക്ക് ചിലപ്പോൾ ഒരു കട തുടങ്ങി ജീവിതവും പോരാട്ടവും മുന്നോട്ടു കൊണ്ടുപോകാനാകും. പക്ഷേ പലർക്കും അതിന് കഴിയില്ല' -പാർവതി പറഞ്ഞു.

 
� Infomagic- All Rights Reserved.