തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ചോര്‍ത്തപ്പെട്ടു
November 08,2018 | 05:58:12 pm

ആമിര്‍ ഖാന്‍, അമിതാഭ് ബച്ചന്‍, കത്രീന കൈഫ് തുടങ്ങി വന്‍ താരനിരയുമായെത്തിയ ചിത്രം തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ഇന്റര്‍നെറ്റില്‍. തമിഴ്‌റോക്കേഴ്‌സ് വെബ്‌സൈറ്റിലാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഫിലിപ് മെഡോസ് ടെയ്‌ലറുടെ കണ്‍ഫഷന്‍സ് ഓഫ് എ തഗ് ആന്‍ഡ് ദ് കള്‍ട്ട് ഓഫ് തഗ്ഗീ എന്ന പുസ്തകം ആധാരമാക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിജയ് കൃഷ്ണ ആചാര്യയാണ്. വെബ്‌സൈറ്റിനെതിരെ നടപടി ആവശ്യപ്പെട്ട് സിനിമാപ്രേമികള്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.

 
� Infomagic- All Rights Reserved.