ഓസ്കാർ സദസ്സിൽ ടൊവിനോ
February 25,2019 | 12:37:15 pm

ഓസ്കാർ പ്രഖ്യാപനം വീക്ഷിച്ചുകൊണ്ടുിരുന്ന പല മാലയാളികുളും ഒന്നു ഞെട്ടി. വേറൊന്നും അല്ല, മലയാളികളുടെ പ്രിയ താരം ടൊവിനോയും ഓസ്കാർ സദസ്സിൽ ഇരിക്കുന്നു. ടൊവിനോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പുതിയ സിനിമയുടെ പോസ്റ്ററിലാണ് ഓസ്കാർ സദസ്സിൽ ഇരിക്കുന്ന ചിത്രമുള്ളത്.

ടൊവിനോ തോമസിന്റെ പുതിയ ചിത്രം ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടുവിന്റെ രണ്ടാമത്തെ പോസ്റ്ററായിരുന്നു താരം പുറത്തുവിട്ടിരുന്നത്. പോസ്റ്ററിനൊപ്പം ഓസ്‌കര്‍ ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു കൊണ്ടുമായിരുന്നു ടൊവിനോയുടെ ഫേസ്ബുക്ക് പോസ്റ്റ്.

സലീം അഹമ്മദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരു ചലച്ചിത്ര സംവിധായകന്റെ വേഷത്തിലാണ് ടൊവിനോ എത്തുന്നത്. പത്ര പ്രവര്‍ത്തകയായി അനു സിത്താര നായികാ വേഷത്തിലും എത്തുന്നു. പ്രധാനമായും കാനഡയില്‍ ആയിരുന്നു സിനിമ ചിത്രീകരിച്ചിരുന്നത്.

ശ്രീനിവാസന്‍, സിദ്ധിഖ്, സലീംകുമാര്‍, ലാല്‍, അപ്പാനി രവി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണം ചെയ്ത സിനിമയ്ക്ക് ബിജിബാലാണ് സംഗീതം ചെയ്തിരിക്കുന്നത്.

 
� Infomagic- All Rights Reserved.