മികച്ച നടന്മാര്‍ ജയസൂര്യയും സൗബിനും നടി നിമിഷ സജയന്‍, സംവിധായകന്‍ ശ്യാമപ്രസാദ്
February 27,2019 | 12:38:04 pm

49-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

 • മികച്ച സംവിധായകന്‍ - ശ്യാമപ്രസാദ് (ഒരു ഞായറാഴ്ച),
 • മികച്ച നടന്‍ ജയസൂര്യ (ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി), സൌബിന്‍ താഹിര്‍ (സുഡാനി ഫ്രം നൈജീരിയ).
 • മികച്ച നടി നിമിഷ സജയന്‍ (ചോല, ഒരു സുപ്രസിദ്ധ പയ്യന്‍). 
 • മികച്ച ചലച്ചിത്ര ഗ്രന്ഥം - എന്‍ ജയരാജിന്റെ മലയാള സിനിമ പിന്നിട്ട നാള്‍ വഴികള്‍.
 • മികച്ച കഥാ ചിത്രം - ഷെരീഫിന്റെ കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍. 
 • മികച്ച സ്വഭാവ നടൻ ജോജു ജോര്‍ജ് 
 • മികച്ച സ്വഭാവനടി സരസ ബാലുശ്ശേരി, സാവിത്രി ശ്രീധരൻ (സുഡാനി ഫ്രം നൈജീരിയ)
 • മികച്ച പശ്ചാത്തല സംഗീതം – ബിജിബാൽ
 • മികച്ച പിന്നണി ഗായകൻ – വിജയ് യോശുദാസ് (പൂമുത്തോളെ... ജോസഫ്)
 • മികച്ച പിന്നണി ഗായിക – ശ്രേയ ഘോഷാൽ (നീർമാതള പൂവിനുള്ളിൽ – ആമി)
 • മികച്ച ചിത്രസംയോജകൻ – അരവിന്ദ് മൻമഥൻ
 • മികച്ച നവാഗത സംവിധായകൻ- സക്കരിയ മുഹമ്മദ് (സുഡാനി ഫ്രം നൈജീരിയ)
 • മികച്ച തിരക്കഥാകൃത്ത്- സക്കരിയ മുഹമ്മദ, മുഹ്സിൻ പെരാരി (സുഡാനി ഫ്രം നൈജീരിയ)
 • നൃത്ത സംവിധായകൻ-  പ്രസന്ന സുജിത്ത്
 • ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ)- സ്നേഹ (ലില്ലി)
 • ഡബ്ബിങ് ആർട്ടിസ്റ്റ് (പുരുഷൻ)- ഷമ്മി തിലകൻ
 • ജനപ്രിയ ചിത്രം സുഡാനി ഫ്രം നൈജീരിയ

 
� Infomagic- All Rights Reserved.