ഒടിയന്‍ ഡിവിഡി ഇന്നു മുതല്‍ വിപണിയിൽ
March 01,2019 | 11:11:14 am

വലിയ വാര്‍ത്താപ്രാധാന്യം നേടിയ മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ തിയറ്ററുകളില്‍ വന്‍ പ്രതീക്ഷകളുമായാണ് എത്തിയത്. പ്രതീക്ഷകള്‍ക്കൊത്ത വിജയം നേടിയില്ലെങ്കിലും വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്ത ചിത്രം മൊത്തം ബിസിനസില്‍ സാമ്ബത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോള്‍ ചിത്രത്തിന്റെ ഡിവിഡി എത്തുകയാണ്. സയ്‌ന വിഡിയോസാണ് ഡിവിഡി അവകാശം സ്വന്തമാക്കിയിട്ടുള്ളത്. ഇന്ന് ഡിവിഡി എത്തുമെന്നാണ് സയ്‌ന അറിയിച്ചിട്ടുള്ളത്.

നേരത്തേ ഡിവിഡി റിലീസിന് മുന്നോടിയായി സയ്‌ന പുറത്തുവിട്ട ചില രംഗങ്ങള്‍ വൈറലായിരുന്നു. മലയാളത്തില്‍ ഇതുവരെ പുറത്തിറങ്ങിയതില്‍ ഏറ്റവും മുടക്കു മുതല്‍ വേണ്ടി വന്ന ചിത്രമായാണ് ഒടിയന്‍ കണക്കാക്കുന്നത്.

 
� Infomagic - All Rights Reserved.