മാമാങ്കത്തിന്റെ ചിത്രീകരണം തടയണമെന്ന ആവശ്യം കോടതി തള്ളി
March 27,2019 | 02:07:37 pm

കൊച്ചി: മമ്മൂട്ടി കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രമായ മാമാങ്കത്തിന്റെ ഷൂട്ടിംഗ് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി എറണാകുളം സെഷന്‍സ് കോടതി തള്ളി. ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുനമായ സജീവ് പിള്ളയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ചിത്രത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്ന് ചൂണ്ടിക്കാണിച്ചാണ് സജീവ് ഹര്‍ജി നല്കിയത്. എന്നാല്‍ സിനിമയുടെ പൂര്‍ണ അവകാശം അദ്ദേഹം നിര്‍മാതാവായ വേണു കുന്നപ്പിള്ളിക്ക് കൈമാറിയതായി കോടതി കണ്ടെത്തുകയായിരുന്നു. തിരക്കഥയ്ക്ക് ഉള്‍പ്പെടെ പ്രതിഫലമായി നിശ്ചയിച്ചിരുന്ന 23 ലക്ഷത്തില്‍ 21.75 ലക്ഷം രൂപയും സജീവ് പിള്ള സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയാകും മുമ്പ് തന്നെ ബാങ്ക് അക്കൗണ്ട് മുഖേന കൈപ്പറ്റിയിരുന്നു.

 

 

 
� Infomagic- All Rights Reserved.