മേരാനാം ഷാജിയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
April 03,2019 | 03:25:26 pm

നാദിര്‍ഷായുടെ സംവിധാനത്തില്‍ എത്തുന്ന പുതിയ ചിത്രം മേരാനാം ഷാജിയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ഷാജി എന്ന് പേരുള്ള മൂന്ന് ആളുകളുടെ കഥ പറയുന്ന ചിത്രത്തിന്, കട്ടപ്പനയിലെ ഋത്വിക് റോഷന് ശേഷം നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഉണ്ട്. ബിജു മേനോന്‍,ആസിഫ് അലി,ബൈജു തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ദിലീപ് പൊന്നന്‍ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബി രാകേഷാണ്. ഏപ്രില്‍ 5ന് വിഷു റിലീസായാണ് ചിത്രം തീയേറ്ററുകളില്‍ എത്തുക.

 
� Infomagic- All Rights Reserved.