ഒമര്‍ ലുലുവിന്റെ അടുത്ത ചിത്രത്തിന് പേരിട്ടു
May 15,2018 | 04:50:21 pm

രണ്ട് കോമഡി ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് ഒമര്‍ ലുലു. ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തുന്ന ഒരു അഡാറ് ലവ് ലോകം മുഴുവന്‍ ശ്രദ്ധേയമായി മാറിയിരുന്നു. സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ടായിരുന്നു സിനിമയുടെ തലവര മാറ്റിയത്. ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന സിനിമ ഓഗസ്‌റ്റോട് കൂടി തിയറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതിനിടെ തന്റെ അടുത്ത സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ സംവിധായകന്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയായിരുന്നു അടുത്തതായി താന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ഒമര്‍ ലുലു പുറത്ത് വിട്ടത്. 'പവര്‍ സ്റ്റാര്‍' എന്നാണ് പുതിയ ചിത്രത്തിന്റെ പേരെന്നും എല്ലാവരുടെയും പിന്തുണ വേണമെന്നും ഒമര്‍ പറയുന്നു.

 

 

Posted by Omar Lulu on Monday, 14 May 2018

 
Related News
� Infomagic - All Rights Reserved.