സോഷ്യൽ മീഡിയയിൽ ഒരു അഡാര്‍ ലവ്
February 12,2018 | 04:32:09 pm

ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്ന ഇന്ത്യക്കാരിൽ ഒരേയൊരു പാട്ടാണ് ഇപ്പോള്‍ താരം. അഡാര്‍ ലവ് എന്ന ഒമര്‍ ലുലു ചിത്രത്തിലെ ടീസര്‍ മാണിക്യമലരായ പൂവേ എന്ന ഗാനം. വാട്ട്സാപ്പിലും ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും ഒരേ സമയം വന്‍ വൈറലായി മുന്നേറുന്ന പാട്ട് ഒടുവില്‍ മലയാളക്കരയും കടന്ന് രാജ്യാതിര്‍ത്തികള്‍ ഭേദിച്ച്‌ മുന്നേറുകയാണ്.

അതിലും താരമായത് പ്രിയ വാരിയർ ആണ് എന്നുള്ളത് സത്യം .ഇന്‍സ്റ്റഗ്രാമില്‍ പത്ത് ലക്ഷം ഫോളോവേഴ്സ് .പാട്ട് വൈറലായതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ പ്രിയയുടെ ഫോളോവേഴ്സിന്‍െറ എണ്ണം പത്ത് ലക്ഷം കവിഞ്ഞു. പാട്ട് വൈറലായതിന് പിന്നാലെ ഫേസ്ബുക്കില്‍ പ്രൊഫൈലില്ലാതിരുന്ന പ്രിയയുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ നിരവധയാണെത്തിയത്. എന്നാല്‍ പിന്നീട് താരം തന്നെ പുതിയ ഫേസ്ബുക്ക് അക്കൗണ്ടുമായി രംഗത്തെത്തി.

ഏറ്റെടുത്ത് ട്രോളന്മാര്‍

ഇന്ത്യയുടെ വിവിധ നേതാക്കളെയും താരങ്ങളെയും വെച്ചുള്ള പാട്ടിന്‍െറ എഡിറ്റ് ചെയ്ത ഭാഗങ്ങള്‍ നിറഞ്ഞിരിക്കുകയാണ് സാമൂഹിക മാധ്യമങ്ങളില്‍. അന്താരാഷ്ട്ര മാധ്യമങ്ങളുടെ വാര്‍ത്തകളില്‍ വരെ മലയാള ഗാനം ഇടംപിടിച്ചിരിക്കുന്നു.

 
� Infomagic - All Rights Reserved.