തമിഴിൽ പാഡ്മാൻ ആകാൻ ഒരുങ്ങി താരം
February 13,2018 | 05:48:40 pm

അരുണാചലം മുരുകാനന്ദം എന്ന തമിഴ്നാട്ടിലെ സാമൂഹ്യ പ്രവർത്തകനെ അടിസ്ഥാനമാക്കിയുള്ളതാണ് ആർ.ബൽക്കി സംവിധാനം ചെയ്ത പാഡ് മാ൯ എന്ന ചിത്രം.അക്ഷയ് കുമാർ,രാധിക ആപ്തെ,സോനം കപൂർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായത്. പ്രമേയത്തിലെ പ്രാധാന്യം കൊണ്ട് സംസാരവിഷയമായി മാറിയിരിക്കുകയാണ് പാഡ്മാ൯.

ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം തമിഴ് പാഡ്മാ൯ ഉടനെ തന്നെ തമിഴിലെ പ്രേക്ഷകർക്ക് സ്വന്തമാക്കും. കൊളംബിയ പിക്ചേഴ്സ് തന്നെയാണ് ചിത്രം തമിഴിൽ നിർമ്മിക്കുന്നത്. പാഡ്മാനിലെ പ്രധാന വേഷത്തിലെത്തുക നടൻ ധനുഷ് ആണ്. മറ്റു കഥാപത്രങ്ങളുടെ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.പാഡ് മാന്റെ തമിഴ് റീമേക്കിലൂടെ ഇന്ത്യയിലെ ആർത്തവ മനുഷ്യനായ അരുണാചലം മുരുകനന്ദമായി ധനുഷ് ചിത്രത്തിൽ അഭിനയിക്കും.

നിലവിൽ മാരി 2, ഹോളിവുഡ് അരങ്ങേറ്റ ചിത്രം ദി എക്സ്ട്രാ ഓർഡിനറി ജേർണി ഓഫ് ദി ഫക്കിർ, തുടങ്ങിയ ചിത്രങ്ങളുടെ തിരക്കിലാണ് ധനുഷ്.

 
� Infomagic - All Rights Reserved.