ബോക്സോഫിസിൽ നിന്ന് 4 ദിവസം കൊണ്ട് പാഡ്മാ൯ നേടിയത് 5.75 കോടി
February 13,2018 | 04:23:05 pm

അക്ഷയ് കുമാർ,രാധിക ആപ്തെ,സോനം കപൂർ എന്നിവ പ്രധാന കഥാപാത്രങ്ങളായ ആർ.ബൽക്കി സംവിധാനം ചെയ്ത പാഡ് മാ൯ വ്യത്യാസ്തമായ പ്രമേയം കാരണം ശ്രദ്ധ നേടുന്നു.ഗ്രാമീണ ഇന്ത്യയിലെ ആർത്തവ-ശുചിത്വമാണ് പാഡ്മാനിലൂടെ ചർച്ചാവിഷയമാകുന്നത്. നാലാം ദിവസം ബോക്സ് ഓഫീസിൽ നിന്നു 5.75 കോടി രൂപയാണ് പാഡ്മാ൯ ശേഖരിച്ചത്, മൊത്തം 45.25 കോടി രൂപയാണ് ഇതുവരെ നേടിയത്. ചിത്രം ഏറെ പ്രേഷക പ്രശംസ ഏറ്റുവാങ്ങി.
തമിഴ്നാട്ടിലെ സാമൂഹ്യ പ്രവർത്തകനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം. ഗ്രാമീണ ഇന്ത്യയിൽ ആർത്തവ-ശുചിത്വത്തിന് കുറഞ്ഞ ചെലവിലുള്ള സാനിറ്ററി നാപ്കിൻ മെഷീൻ എന്ന ആശയം വിപ്ലവം സൃഷ്ടിക്കുന്നു. 
 
പാഡ് മാ൯ എന്ന ചിത്രം ലക്ഷ്മികാന്ത് ചൗഹാനെ ചുറ്റിപ്പറ്റിയാണ്. ഭാര്യ ഗായത്രിയുടെ ആർത്തവ ശുചിത്വത്തെകുറിച്ചുള്ള ആശങ്കയാണ് കുറഞ്ഞ ചെലവിലുള്ള സാനിറ്ററി നാപ്കിൻ മെഷീൻ ചിന്തയിലേയ്ക്ക് അയാളെ നയിക്കുന്നത്. ഉയർന്ന വിലയുള്ള ഡിസ്പോസിബിൾ പാഡുകൾ വാങ്ങാ൯ ഗായത്രിയെ പോലെയുള്ള ഗ്രാമീണസ്ത്രീകൾ മടിക്കുന്നു. ചുറ്റുപാടുമുള്ള മതപരവും പ്രായമായതുമായ വിശ്വാസങ്ങളെയും ആചാരങ്ങളെയും പാഡ്മാ൯ പ്രതിരോധിക്കുന്നു.

 
� Infomagic - All Rights Reserved.